ലഹരി വിരുദ്ധ സന്ദേശവുമായി കാഞ്ഞിരപ്പള്ളി കത്തീഡ്രൽ എസ്എംവൈഎമ്മിന്‍റെ നേതൃത്വത്തിൽ മെഗാ സൈക്കിൾ റാലി – യുഗം 2023 നടത്തി. കാഞ്ഞിരപ്പള്ളി മഹാ ജൂബിലി ഹാളിൽ നിന്ന് ആരംഭിച്ച റാലി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.ലഹരിയുടെ ഉപയോഗം സമൂഹത്തിൽ വർധിച്ചുവരികയാണെന്നും അതി ന്‍റെ പ്രതിഫലനങ്ങളാണ് ഡോ. വന്ദനയെ പോലെയുള്ളവരുടെ കൊലപാതകങ്ങളുടെ പിന്നിലെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.
മഹാജൂബിലി ഹാളിൽ നിന്ന് ടൗണിലൂടെ പേട്ടക്കവല ചുറ്റി തിരികെ മഹാജൂബിലി ഹാളിൽ റാലി സമാപിച്ചു. വിവിധ ഇടവകകളിൽ നിന്നായി ഇരുനൂറോളം കുട്ടികൾ റാലിയിൽ പങ്കെടുത്തു.കത്തീഡ്രൽ അസിസ്റ്റന്‍റ് വികാരിമാരായ ഫാ. ആൻഡ്രൂസ് പേ ഴുംകാട്ടിൽ, ഫാ. ജോസഫ് വൈപ്പുമഠം, എസ്എംവൈഎം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.