ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായാണ് സമഗ്ര ശിക്ഷ അഭിയാന്റ ആഭിമു ഖ്യത്തിൽ കാഞ്ഞിരപ്പള്ളി ബി.ആർ.സി.യിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി കാലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചത്.മത്സരങ്ങൾക്ക് മുന്നോടിയായി ദീപശിഖാ പ്രയാണ വും നടന്നു.ആനോൺ എബ്രഹാം കൊള്ളുത്തിയ ദീപശിഖ ചിറക്കടവ് ഗ്രാമപഞ്ചായത്ത് മെമ്പർ ഉഷാ ശ്രീകുമാർ ഏറ്റുവാങ്ങി.കാഞ്ഞിരപ്പള്ളി ബി.ആർ.സി.യ്ക്ക് കീഴിലെ 103 ഗവൺമെന്റ്,എയ്ഡഡ് സ്കുളുകളിലെ 60 ഓളം കുട്ടികളാണ് പങ്കെടുത്തത്.

റെസ്ക്കടി, ബലൂൺ പൊട്ടിക്കൽ തുടങ്ങിയ കായിക ഇനങ്ങളായിരുന്നു അധികൃതർ ഇവ ർക്കായ് സംഘടിപ്പിച്ചത്.കുട്ടികൾക്കൊപ്പം മാതാപിതാക്കളിലും ആവേശം ജ്വലിപ്പിക്കുന്ന തരത്തിലായിരുന്നു ദിനാഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നത്.കായിക മത്സരങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ MA Ribinsha ഉദ്ഘാടനം ചെയ്തു.തുടർന്ന് കുട്ടികളുടെ ക ലാപരിപാടികൾ നടന്നു.കലാ കായിക മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാന വിതരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ ആദരിക്കുകയും കാ ഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ആശാ ജോയി നിർവ്വഹിച്ചു.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ,വാർഡ് മെമ്പർ റോസമ്മ ടീച്ചർ,പഞ്ചായത്ത് മെമ്പർ ഉഷാ ശ്രീകുമാർ,നാസർ മുണ്ടക്കയം തുടങ്ങിയവർ പങ്കെടു ത്തു.കാഞ്ഞിരപ്പള്ളി BRC ബി.പി.ഒ ഗീതാ എം.ആർ,റിസോഴ്സ് ടീച്ചർമാരായാ ശാന്തമ്മ. എം.കെ,സിജിൻ എ.പി,മിനി സി.ജി,നിഷാ കുമാരി കെ ബി,ശീതൾ തുടങ്ങിയവർ കലാ കായിക മത്സരങ്ങൾക്ക് നേതൃത്വo നൽകി.