സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് മുണ്ടക്കയത്തെ പാർട്ടി ഓഫീസി ൽ സന്ദർശനം നടത്തി. വൈകുന്നേരം അഞ്ച് മണിയോടെ കറുകച്ചാലിൽ നിന്നും കട്ടപ്പന യിലേക്കുള്ള യാത്ര മധ്യയേയാണ് മുണ്ടക്കയത്തെ പാർട്ടി ഓഫീസ് സന്ദർശിച്ചത്. ഓഫീ സിലെത്തിയ പ്രകാശ് കാരാട്ടിനെ സി.പി.എം ഏരിയ സെക്രട്ടറി കെ.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് ചോദിച്ചറിഞ്ഞ പ്രകാശ് വീണ ജോർജിന്റെ ജയസാധ്യതകൾ ചോദിച്ചറിഞ്ഞു. പത്തനംതിട്ടയിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചോദി ച്ചറിഞ്ഞ അദ്ദേഹം പ്രവർത്തകർ നൽകിയ കട്ടൻ ചായയും നാടൻ ഞാലി പൂവനും കഴി ച്ചാണ് മടങ്ങിയത്.രാജേഷിനൊപ്പം ലോക്കൽ സെക്രട്ടറിമാരായ സി.വി അനിൽകുമാർ, പി.കെ പ്രദീപ് എന്നിവരും സന്നിഹിതരായിരുന്നു.