പനയിൽ കുടുങ്ങിയ ചെത്ത് തൊഴിലാളിയെ രക്ഷപ്പെടുത്തി അഗ്നിശമന സേന. ചാമംപ താൽ ഈട്ടിത്തോട്ടത്തിൽ സജിലാൽ (52) യാണ് ചൊവ്വാഴ്ച രാവിലെ ചാമംപതാലിന് സമീപം പനയിൽ കുടങ്ങിയത്. ഇയാളെ കാഞ്ഞിരപ്പള്ളി ഫയർ & റെസ്ക്യൂ സ്റ്റേഷനിൽ നിന്നുള്ള സേനാംഗങ്ങൾ അതിസാഹസികമായി രക്ഷപ്പെടുത്തിയത്.

സജിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാൽ മുണ്ടു വച്ചു പനയിൽ സ്വയം കെട്ടിവച്ചനില യിൽ ആയിരുന്നു.രകതത്തിലെ പഞ്ചസാരയുടെ അളവിൽ വന്ന വ്യതിയാനമാണ് ദേഹാ സ്വാസ്ഥ്യത്തിന് കാരണമെന്ന് കരുതുന്നു. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ നാട്ടു കാരായ ബിജു, മനീഷ് എന്നിവർ  പനയിൽ കയറി താഴെ വീഴാതെ താങ്ങി നിർത്തിയി രുന്നു. കാഞ്ഞിരപ്പള്ളി ഫയർ &റെസ്ക്യൂ സ്റ്റേഷനിലെ ലീഡിങ് ഫയർമാൻ വി കെ പ്രസാ ദ്, ഫയർമാനായ  പി എസ് സനൽ എന്നിവർ പനയിൽ കയറി ആളെ നെറ്റ് ഉപയോഗിച്ച് താഴെ എത്തിക്കുകയായിരുന്നു. അബോധാവസ്ഥയിൽ ആയിരുന്ന ആൾക്ക് പ്രഥമ ശുസ്രൂ ഷ നൽകുകയും ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെ യ്തു.നാട്ടുകാരുടെയും ഫയർ ഫോഴ്സിന്റെയും പെട്ടന്നുള്ള പ്രവർത്തനങ്ങളാണ് സജിയുടെ ജീവൻ രക്ഷിക്കാൻ നിമിത്തമായത്.

സ്റ്റേഷൻ ഓഫീസർ ആയ ജോസഫ് ജോസഫിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ, ഫയർമാൻ ഡ്രൈവർമാരായ ടി എൻ പ്രസാദ്, അനീഷ്‌ മണി, ഫയർമാനായ  ജോബിൻ മാത്യു, ഹോംഗാർഡ്  ജിഷ്ണു രാഘവൻ എന്നിവരായി രുന്നു അഗ്നിശമന സേനയുടെ സംഘത്തിലുണ്ടായിരുന്നത്.