മുക്കൂട്ടുതറ : മുപ്ലി വണ്ടുകൾ മൂലം ദേഹത്ത് പൊള്ളലേറ്റും നേരത്തോടുനേരം ചൊറി ഞ്ഞും ഭക്ഷണം ചീത്തയായും പൊറുതി മുട്ടിയിരിക്കുകയാണ് ഇടകടത്തി പാറക്കടവിലെ നിരവധി കുടുംബങ്ങൾ. വണ്ടുകളെ മണത്താൽ മനംപിരട്ടലും തലപ്പെരുപ്പവും ഉറപ്പ്. കരിവണ്ടുകൾ എന്ന് വിളിക്കപ്പെടുന്ന ഇവ ഒരാഴ്ചയായി മേഖലയിൽ വ്യാപകമായിരി ക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പലരും പല ഉപായങ്ങളും പയറ്റിയിട്ടും ഇവയെ പൂർണമായി തുരത്താൻ കഴിയുന്നില്ല.

വടക്കേമുറി ഇങ്കാച്ചൻ, വടക്കേമുറി അപ്പച്ചൻ, ഈട്ടിക്കാലാ രാമകൃഷ്ണൻ, അന്ത്യാം കുളം കുറുവച്ചൻ, മുതുകാട്ടിൽ ജോസ്, കിഴക്കേതിൽ ഷാജി, പതാപ്പറമ്പിൽ അംബിക, കല്ലോലിക്കൽ രഘു, എന്നിവരുടെ വീടുകൾ ഉൾപ്പടെ നിരവധി പേരുടെ വീടുകളിൽ മു പ്ലി വണ്ടുകളുടെ ശല്യം വർധിച്ചിരിക്കുകയാണ്. അതേസമയം ഇവ ജീവാപായമോ ഗു രുതരാവസ്ഥയോ സൃഷ്ടിക്കുന്നില്ലെന്നാണ് ആരോഗ്യ വകുപ്പിൽ നിന്നും പറയുന്നതെങ്കി ലും ഇവ സ്പർശിച്ചാലുണ്ടാകുന്ന അസ്വസ്ഥതകൾ മാറാൻ രണ്ടാഴ്ച വേണം. ഇവക്ക് പലയിടങ്ങളിലും പല പേരുകളാണ്. ഓട്ടുറുമ, ഓട്ടെരുമ, കോട്ടെരുമ, കരിഞ്ചെള്ള്, ഓല ച്ചാത്തൻ, ഓലപ്രാണി, ആസിഡ് ഫ്ലൈ എന്നിങ്ങനെ സ്ഥലഭേദമനുസരിച്ച് പല പേരുകളു ണ്ട്. നേരത്തെ മലയോര മേഖലകളിലും റബ്ബർ തോട്ടങ്ങളിലും മാത്രം കണ്ടുപോന്നിരുന്ന ഇവയുടെ ശല്യം ഇടക്കാലത്ത് ഇല്ലായിരുന്നു.

സന്ധ്യയാകുന്നതോടെ വീടുകളിൽ ലൈറ്റിടുമ്പോഴാണ് ഇവ എത്തുക. ആദ്യമെത്തുക ഒന്നോ രണ്ടോ എണ്ണമാണ്. പിന്നെ നൂറുകണക്കിനെണ്ണം കൂട്ടം കൂട്ടമായെത്തി ചുമരിലും മച്ചിലും തേനീച്ചക്കൂട് പോലെ പറ്റിപിടിച്ചിരിക്കും. ശരീരത്ത് വീണാൽ പൊള്ളും, ചൊറിഞ്ഞ്തടിക്കും. സഹിക്കാൻ പറ്റാത്ത മണമാണ്. ഭക്ഷണം കഴിക്കാൻപോലും പറ്റി ല്ലെന്ന് നാട്ടുകാർ പറയുന്നു. കാഴ്ചയിൽ ഇത്തിരിക്കുഞ്ഞനാണെങ്കിലും കൂട്ടം ചേർന്നാണ് ആക്രമണം. കട്ടിയുള്ള പുറന്തോട്, രൂക്ഷഗന്ധവുമുള്ള സ്രവം എന്നിവയുള്ളതിനാൽ ഇതിനെ ഒരു ജീവിയും ആഹാരമാക്കാറില്ല. ഇക്കാരണത്താൽ ശത്രുഭീഷണിയുമില്ല. ഇതാണ് വംശവർധനയുടെ രഹസ്യം. ലുപ്രോപ്സ് ട്രിസ്റ്റിസ് (luprops tristis) എന്നാണ് ശാസ്ത്രനാമം.

കേരളത്തിൽ ആദ്യമായി തൃശ്ശൂർ ജില്ലയിലെ മുപ്ലി റബ്ബർ തോട്ടത്തിൽ കണ്ടതിനാലാണ് മുപ്ലിവണ്ട് എന്ന പേര് വന്നത്. റബ്ബറിന്റെ ഇലപൊഴിയുന്ന സമയത്താണ് തോട്ടങ്ങളിൽ മുപ്ലി വണ്ടുകൾ പ്രത്യക്ഷപ്പെടുന്നത്. കുട്ടികൾക്കും കുഞ്ഞുങ്ങൾക്കും ഏറെ ഭീഷണിയാn ണിവ. ഉറങ്ങിക്കിടക്കുമ്പോൾ ചെവിയിലും മൂക്കിലും കയറിയാൽ അപകടമാണ്. ദേഹ ത്ത് സ്പർശിച്ചാൽ ചൊറിഞ്ഞ് തടിക്കും, ഭക്ഷണത്തിൽ വീണാൽ അത് ഉപയോഗശൂന്യ മാകും. രൂക്ഷഗന്ധം കാരണം ചിലർക്ക് തലപ്പെരുപ്പവും മനംപിരട്ടലും ഛർദിയുമുണ്ടാ കാം. കട്ടിലുകളിൽ വരെ സ്ഥാനം പിടിക്കുന്നതുകാരണം ഉറക്കം പോലും പേടിസ്വപ്നമാ കും. റബ്ബർമരത്തിന്റെ വാടിയ തളിരിലകളാണ് ആഹാരം.

തോട്ടങ്ങളിൽ പ്രത്യക്ഷപ്പെട്ട് രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ കരിയിലപ്പുതയ്ക്കു ള്ളിൽ മുട്ടയിട്ടുതുടങ്ങും. മുട്ട വിരിഞ്ഞ് ഒരുമാസത്തിനുള്ളിൽ വളർച്ചയുടെ വിവിധ ഘട്ട ങ്ങൾ പൂർത്തിയാക്കി പ്യൂപ്പകളായി മാറും . ദിവസങ്ങൾ കഴിയുന്നതോടെ പ്യൂപ്പകൾ തവിട്ടുനിറമുള്ള വണ്ടുകളായി മാറും. വേനലിൽ രാത്രികാലെത്താണ് മുപ്ലി വണ്ടുകളു ടെ വരവേറെയും. രാത്രി വെളിച്ചമുള്ളിടത്ത് കൂട്ടമായി എത്തുന്ന ഇവയെ തുരത്താൻ രാസകീടനാശിനികളുൾപ്പെടെ പല മാർഗങ്ങളും ആളുകൾ പ്രയോഗിച്ചുവരുന്നു.

ഭാഗികമായെങ്കിലും നശിപ്പിക്കാൻ നാട്ടിലെ ചില പൊടിക്കൈകൾ ഇവയാണ്: ഒരു പര ന്ന പാത്രത്തിൽ വെള്ളമെടുത്ത് അതിൽ ഒരു മെഴുകുതിരി കത്തിച്ച് വയ്ക്കുക. വെളി ച്ചം ആകർഷിച്ചെത്തുന്ന ഇവ വെള്ളത്തിൽ വീണ് ചാവും. പിന്നീടിതിനെ തൂത്തുവാരി നശിപ്പിക്കാമെന്ന് കണമല സ്വദേശി കയ്യൂന്നുപാറ ഷാജി പറയുന്നു.മണ്ണെണ്ണ തളിച്ച് കൊ ല്ലുന്നവരുമുണ്ട്. പെട്രോളും കുമ്മായവും കലർത്തിയ മിശ്രിതവും ഫലപ്രദമെന്ന് ചിലർ പറയുന്നു. മുപ്ലിവണ്ട് സ്പർശിച്ചതിന്റെ അസ്വസ്ഥതകൾ രണ്ടാഴ്ചകൊണ്ട് ഭേദമാ കു മെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ അപൂർവം ചിലരിൽ ഇത് ദീർഘനാൾ തുടരാം. മുഖത്തും മറ്റും തട്ടിയാൽ ആസിഡ് കൊണ്ട് പൊള്ളിയതു പോലെ തോന്നാം. ഇത് ഭേദമാകാൻ കുറച്ചുസമയമെടുക്കും.

ചിലർക്ക് ശരീരത്തിൽ കുമിളകൾപോലെ വരാം. വേദനയുമുണ്ടാകാം. ഉറക്കത്തിൽ നി ന്നുണർന്നാലാണ് ഇത് കണ്ടെത്താനാവുക. സ്പർശനമേറ്റാൽ ചിലന്തി കടിയേറ്റതാണോ എന്നു മറ്റും സംശയിച്ചേക്കാം. ശരീരത്തിൽ കണ്ടെത്തിയാൽ അടിച്ചുകൊല്ലുകയോ തി രുമ്മുകയോ ചെയ്താൽ പൊള്ളലിന്റെ വ്യാപ്തി കൂട്ടുമെന്ന് അനുഭവസ്ഥർ പറയുന്നു.