വഞ്ചിമല പോസ്‌റ്റോഫീസിന്റെ അൻപതാം വാർഷികം ആഘോഷിച്ച് വഞ്ചിമല പ ബ്ലിക് ലൈബ്രറി. ശനിയാഴ്ച 3.30ന് മണി സി.കാപ്പൻ എം.എൽ.എ ആഘോഷ പരിപാ ടികൾ  ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വി.ഐ.അബ്ദുൽ കരിം അധ്യക്ഷത വഹി ക്കും. ചങ്ങനാശ്ശേരി പോസ്റ്റൽ സൂപ്രണ്ട് പി.എസ്. സതിമോൾ ആദ്യകാല ജീവനക്കാരെ ആദരിക്കും.
ബ്ലോക്ക്‌ പഞ്ചയാത്തു മെമ്പർ പ്രൊ.എം.കെ രാധാകൃഷ്ണൻ, പഞ്ചായത്ത്‌ മെമ്പർമാരായ ഷേർലി അന്ത്യാങ്കുളം, സൂര്യാമോൾ , താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ , സെക്രട്ടറി അഖിൽ ലാൽ , എം.ഇ.ഇസ്മായിൽ, കെ.ആർ മന്മഥ ൻ , കെ.ഡി.പുഷ്കരൻ തുടങ്ങിയവർ പ്രസംഗിക്കും. വാർഷികത്തോട് അനുബന്ധിച്ച് പോസ്റ്റൽ ഡിപ്പാർട്മെന്റ് സംഘടിപ്പിച്ചിരിക്കുന്ന ആധാർമേളയിൽ കുട്ടികൾക്ക് ആധാർ എടുക്കുന്നതിനും ആധാറിലെ തെറ്റുകൾ തിരുത്തുന്നതിനും സൗകര്യം ഉണ്ട്. ആധാർ മേള രാവിലെ പത്തുമണിക്കും പോസ്‌റ്റോഫീസ് സേവിങ്മേള രണ്ടുമണിക്കും ആരംഭിക്കും.