മുണ്ടക്കയം – ഇളംകാട് റോഡിൽ മൂന്നാമൈൽ തൈക്കാവ് ഭാഗത്ത് വളവിൽ അപകട ങ്ങൾ നിത്യസംഭവം ആകുന്നു. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്ത ണം. എന്ന ആവശ്യം ശകത ചെരിവോടെയുള്ള വളവിൽ വാഹനങ്ങൾ അമിത വേഗത്തിൽ എത്തുന്നതാണ് അപകട കാരണം വളവിന് സമീപം തോടാണ് ഉള്ളത്. വേഗത്തിൽ എത്തുന്ന ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം തെറ്റി തോട്ടിൽ വീഴുന്നത് പതിവായി.

റോഡരികിൽ പുല്ല് വളർന്ന് നിൽക്കുന്നതിലാൽ വാഹനങ്ങളുടെ ടയറുകൾ റോഡിന് വെളിയിൽ ചാടിയാൽ നിയത്രണം തെറ്റാനുള്ള സാധ്യതയും ഏറെയാണ് റോഡ് ടാർ ചെയ്തത് ആധുനിക നിലവാരത്തിൽ ആക്കിയതോടെ വാഹനങ്ങൾ അമിത വേഗത്തി ൽ എത്തുന്നത് പതിവായി. വേഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ റോഡിൽ നിർ മിക്കാൻ സാധിക്കാത്തതിനാൽ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക എ ന്നത് മാത്രമാണ് ഏക പരിഹാരം I
വാഗമൺ ഹൈവേയുടെ ഭാഗമായി ഈ റോഡിൽ കൂടുതൽ സുരക്ഷാ മുൻകരുതൽ സ്വീകരിക്കേണ്ടതും അനിവാര്യമാണ് അപകട വളവുകളുടെ വശങ്ങളിൽ ബാരിക്കേട് സ്ഥാപിക്കണം എന്നും ആവശ്യമുണ്ട് അപകട മുന്നറിയിപ്പ് ബോർഡുകൾക്ക് പുറമേ ചുവപ്പ് സിഗ്നൽ ലൈറ്റും സ്ഥാപിച്ച് അപകടങ്ങൾ കുറക്കാൻ നടപടി സ്വീകരിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.