കൊറോണ വൈറസ് കാലത്ത് ഒരു കൈ സഹായത്തിന് ഓൾഹെൽപ്ആപ്മായി എത്തി യിരിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ഒരുപറ്റം ടെക്കികൾ.ലോകമെമ്പാടും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഓരോരുത്തർക്കും കഴിയുന്ന വിധം ചെറിയ സഹാ യം മറ്റുള്ളവർക്ക് ചെയ്യുവാൻ ഒരു മൊബൈൽ ആപ്ലിക്കേഷനുമായി ആയി എലോയീറ്റ് ഇന്നവേഷൻസ് എത്തിയിരിക്കുന്നു.ഓൾഹെൽപ്ആപ് www.allHelp.app തികഞ്ഞ സാമൂ ഹിക പ്രതിബദ്ധതയോടെ തയാറാക്കിയ ഒരു മൊബൈൽ ആപ്ലിക്കേഷനാണ്.
ഈ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വീടുകളിൽ ഇരിക്കുന്ന സാധാരണ ജനങ്ങൾ ക്ക് സഹായം ആവശ്യമുള്ള എല്ലാവർക്കും ഇതിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഭക്ഷ ണം, മരുന്ന്, പലചരക്ക് സാധനങ്ങൾ എന്നിവ അവരുടെ പരിസരപ്രദേശങ്ങളിൽ തുറന്നു പ്രവർത്തിക്കുന്ന കടകളും മെഡിക്കൽ സ്റ്റോറുകളും ഏത് എന്നറിഞ്ഞ് ആവശ്യമുള്ള  സാ ധനങ്ങൾ ഇതിലൂടെ വാങ്ങുവാൻ സാധിക്കുന്നതാണ്.
വോളണ്ടിയേഴ്സ്
സന്നദ്ധ പ്രവർത്തനവുമായി മുന്നോട്ടു വരുന്നവർക്ക് ഇതിൽ രജിസ്റ്റർ ചെയ്യാവുന്നതും സഹായ അഭ്യർത്ഥനകൾ വരുന്നതിനനുസരിച്ച് ഓരോരുത്തർക്കും വേണ്ടുന്ന സഹായ ങ്ങൾ ചെയ്യുവാൻ  സാധിക്കുന്നതുമാണ്.വിവിധ സംഘടനകൾ, ഓട്ടോ, ടാക്സി ഡ്രൈവേ ഴ്സ്, തുടങ്ങിയ വർക്കും വോളണ്ടിയർ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്.ലോക്ക്ഡൗൺ കാലത്ത് തുറന്നു പ്രവർത്തിക്കുന്ന കടകൾക്കും മെഡിക്കൽ സ്റ്റോറുകൾക്കും ഇതിൽ രജി സ്റ്റർ ചെയ്യാവുന്നതും റിക്വസ്റ്റ് വരുന്നതിനനുസരിച്ച് വോളണ്ടിയേഴ്സ് വഴി ആവശ്യക്കാ രിലേയ്‌ക്ക് സാധനങ്ങൾ എത്തിക്കാവുന്നതുമാണ്.
വാട്സാപ്പ് വഴി ഓർഡറുകൾ അയയ്ക്കുന്നതിനും യു.പി.ഐ (UPI) പെയ്മെൻറ് മാർ ഗ്ഗങ്ങൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നതിനും ഈ ആപ്പ് സഹായകമാണ്.
ഓൾഹെല്പ്ആപ്  മൊബൈൽ ആപ്ലിക്കേഷൻ ഇൗ  ലിങ്കിൽhttps://bit.ly/3asdC00 നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതും അല്ലെങ്കിൽ  http://www.allHelp.app എന്ന  വെബ് അഡ്രസ് വഴിയും ഉപയോഗിക്കാവുന്നതാണ്.