ഡി​സം​ബ​ർ അ​ഞ്ചു മു​ത​ൽ 31 വ​രെ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലെ റേ​ഷ​ൻ ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ക്ര​മീ​ക​രി​ച്ചു. രാ​വി​ലെ​യു​ള്ള പ്ര​വ​ർ​ത്ത​ന സ​മ​യം എ​ട്ടു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള പ്ര​വ​ർ​ത്ത​ന സ​മ​യം ര​ണ്ടു മു​ത​ൽ ഏ​ഴു വ​രെ​യു​മാ​യി​രി​ക്കും.

മ​ല​പ്പു​റം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഡി​സം​ബ​ർ അ​ഞ്ചു മു​ത​ൽ 10 വ​രെ​യും 19 മു​ത​ൽ 24 വ​രെ​യു​മു​ള്ള ദി​വ​സ​ങ്ങ​ളി​ൽ റേ​ഷ​ൻ ക​ട​ക​ൾ രാ​വി​ലെ പ്ര​വ​ർ​ത്തി​ക്കും. ഡി​സം​ബ​ർ 12 മു​ത​ൽ 17 വ​രെ​യും 26 മു​ത​ൽ 31 വ​രെ​യും ഉ​ച്ച​യ്ക്കു ശേ​ഷ​മാ​കും റേ​ഷ​ൻ ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​നം.

എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ, കോ​ട്ട​യം, കാ​സ​ർ​കോ​ഡ്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഡി​സം​ബ​ർ 12 മു​ത​ൽ 17 വ​രെ​യും 26 മു​ത​ൽ 31 വ​രെ​യു​മു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ റേ​ഷ​ൻ ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കും. ഡി​സം​ബ​ർ അ​ഞ്ചു മു​ത​ൽ 10 വ​രെ​യും 19 മു​ത​ൽ 24 വ​രെ​യും ഉ​ച്ച​യ്ക്കു ശേ​ഷ​മാ​കും റേ​ഷ​ൻ ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക.