കോവിഡ് വ്യാപനത്തെ തുടർന്ന് അടിയന്തിര സഹായമായി സർക്കാർ ബാങ്ക് അക്കൗ ണ്ടുകളിൽ നിക്ഷേപിച്ച  പെൻഷൻ പണം പോസ്റ്റ്മാൻ മുഖേന വീടുകളിലെത്തിക്കുന്ന തിന് കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകൾ ഉൾപ്പെടുന്ന ചങ്ങനാശേരി ഡിവിഷനിലെ മുഴുവൻ പോസ്റ്റ് ഓഫീസുകളിലും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ആധാ റുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ഒരു ദിവസം പതിനായിരം രൂപ വരെ പോസ്റ്റ് മാന്  ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് ബാങ്ക് വഴി വീടുകളിലെത്തി പിൻ വലിച്ച് നൽകാൻ കഴിയും.
ഇതിന് അധിക ചാർജുകൾ ഒന്നും നൽകേണ്ടതില്ല. പേര്,അഡ്രസ്സ്, ആവശ്യമായ തുക എ ന്നിവ  അടുത്തുള്ള പോസ്റ്റ് ഓഫീസിലോ, തപാൽ വകുപ്പ് കൺട്രോൾ റൂമിലോ വിളിച്ച് അറിയിക്കുകയോ, വാട്ട്സ്   ആപ്പിൽ മെസേജ് അയക്കുകയോ ചെയ്യണം. സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളിൽ നിന്നും ഈ സംവിധാനം ഉപയോഗിച്ച് പണം പിൻവലി ക്കാൻ സാധിക്കില്ല. സർക്കാരും ആരോഗ്യ വകുപ്പും നിർദ്ദേശിച്ചിട്ടുള്ള സുരക്ഷ മുൻകരു തലുകൾ പൂർണ്ണമായും പാലിച്ചുകൊണ്ടാവും ഇsപാടുകൾ നടത്തുക. കൺട്രോൾ റൂം നമ്പർ: 0481 2424444 , വാട്ട്സ് ആപ്പ് നമ്പർ:7306223818