ലോകമെങ്ങുമുള്ള പ്രവാസി സഹോദരങ്ങൾക്ക് തുറന്ന കത്തുമായി ജില്ലാ പഞ്ചായത്തം ഗം കെ.രാജേഷ്. നാട്ടിലെത്തുന്ന പ്രവാസികൾക്കായി സ്നേഹ ഗ്രഹങ്ങൾക്ക് ഒരുക്കി വര വേൽക്കുവാൻ കാത്തിരിക്കുന്നതായും സഹായങ്ങൾ ആവിശ്യമുള്ളവർ വിളിക്കാൻ

ആവിശ്യപ്പെട്ടാണ് സോഷ്യൽ മീഡിയ വഴി രാജേഷ് കത്ത് പങ്ക് വെച്ചിരിക്കുന്നത്…കെ. രാജേഷ്,ജില്ലാ പ ഞ്ചായത്തംഗം.. 9447766068

കത്തിന്റെ പൂർണ്ണരൂപം താഴെ…👇👇

പ്രിയ സുഹൃത്തേ………….
ലോകം ഒന്നായി കോവിഡ്  19 മഹാമാരിക്കെതിരെ പോരാടുന്ന നാളുകളാണ് നാം പി ന്നിടുന്നത്.
ഇൗ ദിവസങ്ങളിൽ  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസജീവിതം നയിക്കുന്ന  നമ്മുടെ നാട്ടുകാരായ ഒരുപാട് സുഹൃത്തുക്കൾ എന്നെ വിളിക്കുന്നുണ്ട്. അവരിൽ അ മേരിക്ക, ജർമനി, ഇംഗ്ലണ്ട്, ഫ്രാൻസ്, ഇറ്റലി, കാനഡ, ഓസ്ട്രേലിയ,നോർവെ,സ്വീഡൻ,  തുടങ്ങിയ രാജ്യങ്ങളിൽ നിന്നും, ഗൾഫ് രാജ്യങ്ങളിൽ നിന്നും ചില, ആഫ്രിക്കൻ രാജ്യങ്ങ ളിൽ നിന്നും, സിംഗപ്പൂർ,മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമൊക്കെ നമ്മുടെ സുഹൃ ത്തുക്കൾ നിരന്തരമായി വിളിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെയെല്ലാം( ഇതുവരെ കോൺടാക്ട് ചെയ്യാൻ കഴിയാത്തവരുടെയും) അറിവിലേക്കാണ് ഇൗ കുറിപ്പ്.
താങ്കൾ ജോലി ചെയ്യുന്ന പ്രവാസ രാജ്യത്തെ  ഈ മാരക രോഗത്തിൻ്റെ വ്യാപനത്തെ യും  പ്രതിരോധ പ്രവർത്തനങ്ങളെയും സംബന്ധിച്ച്  വാർത്തകളിലൂടെ അറിയാറുണ്ട്. സുരക്ഷിതനായിരിക്കട്ടെ എന്നാശംസിക്കുന്നു. അതിനാവശ്യമായ മുൻകരുതലും ജാഗ്രത യും കൈക്കൊള്ളണമെന്നഭ്യർത്ഥിക്കുന്നു .
അകലെ കഴിയുമ്പോൾ നാട്ടിലുള്ളവരെ കുറിച്ചുള്ള വേവലാതികൾ മനസ്സിനെ നൊമ്പര പ്പെടുത്തുമെന്നറിയാം.അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ താങ്കൾക്കറിയാവുന്നതു പോലെ കേരളത്തിൽ പ്രതിരോധ ചികിത്സാ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ തന്നെ നടക്കുന്നുണ്ട് .ആർജവമുള്ള ഭരണ നേതൃത്വവും അർപ്പണബോധമുള്ള ആരോഗ്യ പ്രവർ ത്തകരും പോലീസ് സേനയും, ഈ പ്രവർത്തനങ്ങളിൽ സദാ ജാഗരൂകരായി കർമരംഗ ത്തുണ്ട് . ജനങ്ങൾക്കിടയിലുള്ള  അഭൂതപൂർവമായ ഐക്യം ഈ യത്നത്തിന് കരുത്തേ കുന്നു .
അടുത്ത ദിവസങ്ങളിലായി പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത് രോഗബാധി തരിൽ പകുതിയിലേറെ പേർ സുഖം പ്രാപിച്ചു എന്ന സന്തോഷവാർത്തയാണ്. നിരീക്ഷ ണത്തിൽ കഴിയുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട് . ഈ ആശ്വാസകരമായ സാഹചര്യത്തിൽ ഉറ്റവരെ കുറിച്ചുള്ള ആശങ്കകൾ വേണ്ടതില്ല എന്നറിയിക്കട്ടെ .
ഇത്തരമൊരവസ്ഥയിൽ നാട്ടിലെത്തുക എന്നത് പ്രവാസിയായ ഏതൊരാളുടെയും ആഗ്ര ഹമാണെന്നറിയാം .ഈ കാര്യത്തിൽ നയപരമായ തീരുമാനമെടുത്ത് പ്രത്യേക വിമാന ങ്ങൾ വഴി മുൻഗണനാ ക്രമത്തിൽ പ്രവാസി സഹോദരങ്ങളെ നാട്ടിലെത്തിക്കാൻ സംവി ധാനമൊരുക്കണമെന്ന് കേന്ദ്ര ഗവൺമെൻ്റിനോട് കേരള ഗവൺമെൻ്റ്  നിരന്തരം ആവ ശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.അങ്ങിനെ വരുന്നവരുടെ പ്രതിരോധ- ചികിത്സാ സൗക ര്യങ്ങൾ ഏർപ്പെടുത്താമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഉറപ്പു നൽകിയിട്ടുമുണ്ട്  ഇ തുവരെ അനുകൂലമായ പ്രതികരണമല്ല കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായി ട്ടുള്ളത്. അനൂകൂലമായ തീരുമാനങ്ങൾ ഉടൻ  ഉണ്ടാകുമെന്നു പ്രത്യാശിക്കാം.
നിങ്ങൾ നാട്ടിൽ എത്തിയാൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഒപ്പം നമ്മുടെ സമൂഹത്തിനും സംരക്ഷണം ലക്ഷ്യം വച്ച് നിങ്ങൾക്ക് താമസമൊരുക്കുവാൻ എല്ലാ സൗകര്യങ്ങളോടും കൂടി നമ്മുടെ ഗ്രാമത്തിൽ സ്നേഹ ഗൃഹങ്ങൾ ഒരുങ്ങുന്നുണ്ട്.
ഒരുകാര്യം ആവർത്തിച്ച് വ്യക്തമാക്കട്ടെ, കേരളത്തിൽ മറ്റെവിടെയും എന്നതുപോലെ തന്നെ, നമ്മുടെ നാട്ടിലും കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയായ കാഞ്ഞിരപ്പള്ളി, പാ റത്തോട്, എരുമേലി, മണിമല, മുണ്ടക്കയം,കോരുത്തോട്, കൂട്ടിക്കൽ, പൂഞ്ഞാർ തെക്കേ ക്കര,പൂഞ്ഞാർ, ഈരാറ്റുപേട്ട,തീക്കോയി തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ള സുഹൃത്തുക്ക ൾ  നാട്ടിലെ അത്യാവശ്യങ്ങൾക്ക്  വിളിക്കുവാൻ മടിക്കേണ്ടതില്ല.
അതുപോലെ തന്നെ, മറ്റ് എന്തെങ്കിലും പ്രയാസമുണ്ടെങ്കിലോ ശ്രദ്ധ പതിയേണ്ട ആവശ്യ മുണ്ടെങ്കിലോ ബന്ധപ്പെടാൻ മടിക്കരുത്.സ്നേഹാദരങ്ങളോടെ, കെ. രാജേഷ്,ജില്ലാ പ ഞ്ചായത്തംഗം..     9447766068