വലിയ സാബത്തിക പ്രതിന്ധിയുടെ സമയത്ത് കൂടുതൽ അർഹരായവർക്ക് സഹായം ല ഭിക്കുന്നതിനുവേണ്ടി സർക്കാർ നൽകുന്ന ഭക്ഷ്യ ധാന്യ കിറ്റ് ഉപേക്ഷിച്ച് മാതൃകയായി പി.സി.ജോർജ് എം എൽ എ. എന്റെ കിറ്റ് നാടിന്റെ കരുതലിന് എന്ന ക്യാബയിന്റെ ഭാഗമായാണ് ഈ തീരുമാനം.
കിറ്റ് അത്യാവശ്യമല്ലാത്തവർ ഈ ക്യാമ്പയിനിൽ പങ്കാളിയാകണമെന്നും അദ്ദേഹം അഭ്യ ർത്ഥിച്ചു.സർക്കാർ സൗജന്യമായി നൽകുന്ന കിറ്റ് നമ്മുക്ക് ആവശ്യമില്ലെങ്കിൽ 6235280280 എന്ന നമ്പരിലേക്ക് നിങ്ങളുടെ റേഷൻകാർഡ് നമ്പർ എസ്എംഎസ് അയ ക്കുകയോ CivilsuppliesKerala.gov.in എന്ന വെബ്സൈറ്റിൽ Donate My kit ഓപ്ഷൻ ക്ലിക്ക് ചെയ്തോ ഈ പദ്ധതിയിൽ നമ്മുക്കും പങ്ക് ചേരാം.