കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ 18ാം വാർഡിലെ കപ്പടകോളനി നിവാസികളുടെ വർഷ ങ്ങളായുള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാർഡംഗം റിജോ വാളാന്തറയുടെ നേതൃത്വത്തിൽ കുഴൽ കിണർ നിർമാണം നിർമിച്ചാ ണ് കുടിവെള്ളമെത്തിച്ചത്. വർഷങ്ങളായി ഈ പ്രദേശത്തുള്ള 24 കുടംബങ്ങൾ അരക്കി ലോമീറ്ററോളം നടന്ന് തലച്ചുമടായിട്ടാണ് വീട്ടാവിശ്യങ്ങൾക്ക് വെള്ളം എത്തിട്ടിരുന്നത്.

വെള്ളക്ഷാമം ഏറെയുള്ള പ്രദേശത്ത് കുഴൽകിണർ നിർമിക്കുന്നതിനായി വഴിയില്ലാത്ത ത് തടസമായിരുന്നു. കഴിഞ്ഞ വർഷം വാർഡംഗം റിജോ വാളന്തറ നാട്ടുകാരുടെ സഹക രണത്തോടെ 12 വീതിയിൽ അരകിലോമീറ്റർ റോഡ് കപ്പടകോളനിയിലേക്ക് നിർമിച്ചിരു ന്നു.

ഇതോടെയാണ് പ്രദേശ വാസികളുടെ കാലങ്ങളായുള്ള കുടിവെള്ള ക്ഷാമത്തിന് മോ ക്ഷത്തിനായി കുഴൽ കിണർ നിർമാണത്തിനായുള്ള വഴി തെളിഞ്ഞത്. കുഴൽ കിണറി ന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ നിർവഹിച്ചു. വാർഡംഗം റിജോ വാളാന്തറ അധ്യക്ഷത വഹിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ മധുര പലഹാര വിതരണവും നടന്നു.