ലോക് ഡൗൺ കാലത്തും അനധികൃത പാര്‍ക്കിംഗില്‍ കുരുങ്ങി കാഞ്ഞിരപ്പള്ളി. 13 പേർ ക്കെതിരെ കേസ് 2 വാഹനങ്ങൾ പിടിച്ചെടുത്തു….

നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതോടെയാണ് കാഞ്ഞിരപ്പള്ളിയിൽ വാഹനങ്ങളുടെ തിര ക്കും അനധികൃത പാർക്കിംങ്ങും വർധിച്ചത്.ഇതോടെ നഗരം പഴയപോലെ ഗതാഗത കു രുക്കിൻ്റെ പിടിയിലും അമർന്നു.ഇതോടെയാണ് പോലീസ് രംഗത്തിറങ്ങിയത്.

ശനിയാഴ്ച്ച മാത്രം കാഞ്ഞിരപ്പള്ളിയിൽ പതിമൂന്ന് കേസുകളാണ് ഗതാഗത നിയമലംഘ നത്തിന് പോലീസ് രജിസ്ട്രർ ചെയ്തത്. കാഞ്ഞിരപ്പള്ളി പേട്ട കവല, മാർക്കറ്റ് ജംഗ്ഷൻ, ബസ് സ്റ്റാൻ്റ് റോഡ്, പുത്തനങ്ങാടി എന്നിവിടങ്ങളിൽ റോഡിൽ അലക്ഷ്യമായി വാഹ നങ്ങൾ പാർക്ക് ചെയ്തതിനാണ് കൂടുതൽ പേർക്കും പിഴ ലഭിച്ചത്.11 വാഹനങ്ങൾക്ക് പിഴയും രണ്ട് വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.ലോക ഡൗൺ നിയ മം ലംഘിച്ച് പുറത്തിറങ്ങിയതിനും റോഡിൽ ഗതാഗത തടസമുണ്ടാക്കിയതിനുമാണ് കേ സുകൾ രജിസ്ട്രർ ചെയ്തിരിക്കുന്നത്.

ഞായറാഴ്ച്ച ലോക് ഡൗൺ അവധിയായതോടെ ഒട്ടേറെ വാഹനങ്ങളാണ് കാഞ്ഞിരപ്പ ള്ളിയിൽ എത്തിയത്. ഒടുവിൽ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻ്റ് സൗകാര്യ വാഹനങ്ങളുടെ പാർക്കിങ് മേഖലയായും മാറി.രാവിലെ മുതല്‍ തന്നെ വാഹനങ്ങളുടെ തിരക്കാണ് കാ ഞ്ഞിരപ്പള്ളി ടൗണില്‍ അനുഭവപ്പെട്ടത്. നിലവില്‍ പോലീസ് പരിശോധന കർശനമല്ലാത്ത തിനാൽ നിരവധി വാഹനങ്ങളാണ് നിരത്തിലിറങ്ങുന്നത്. വരുന്ന വാഹനങ്ങളെല്ലാം ദേ ശീയ പാതയുടെ ഇരുവശങ്ങളിലുമായി പാര്‍ക്ക് ചെയ്യുന്നതോടെ രണ്ട് ദിവസമായി ഗ താഗതക്കുരുക്കിലാണ് കാഞ്ഞിരപ്പള്ളി ടൗൺ.