കനത്ത മഴയിൽ കാഞ്ഞിരപ്പള്ളിയിലെ വിവിധ പ്രദേശങ്ങളിൽ റോഡ് കാണാനാകാത്ത വിധം വെള്ളക്കെട്ട്. കാഞ്ഞിരപ്പള്ളിയിൽ നിന്നും മണിമല വഴിക്കും ഈരാറ്റുപേട്ട റോ ഡിലും കെ.കെ.റോഡിലുമാണ് വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. ഇത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നത് കാൽനടയാത്രികരെയാണ്. വാഹനങ്ങൾ ചീറിപ്പായുമ്പോൾ ദേഹത്ത് വെള്ളം തെറിക്കാതെ ഒഴിഞ്ഞ് മാറുന്നത് തന്നെ സാഹസിക മാണ്.

വെള്ളക്കെട്ടിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന മറ്റൊരു കൂട്ടർ ഇരുചക്ര വാ ഹന യാത്രികരാണ്. വെള്ളക്കെട്ട് രൂപപ്പെട്ട സ്ഥലങ്ങളിൽ മിക്കവാറും റോഡിലെ കുഴി കളിൽ ചാടി റോഡിൽ തെന്നി വീണ് അപകടങ്ങൾ പതിവാണ്, ഒപ്പം മറ്റ് വലിയ വാഹ നങ്ങൾ കടന്നു പോകുമ്പോൾ ദേഹമാകെ വെള്ളത്തിൽ കുളിച്ചാകും ഇവരുടെ യാത്ര. ഓ ടകൾ ഇല്ലാത്തതും ഉള്ളത് തടസം നിറഞ്ഞതുമാണ് മിക്ക വെള്ളക്കെട്ടിനും കാരണം.