വിവിധ ആവശ്യങ്ങളുന്നയിച്ച് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് കാഞ്ഞി രപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി സിവിൽ സ്റ്റേഷന് മുൻപിൽ നിൽപ് സമരം സംഘടി പ്പിച്ചു.ഓട്ടോറിക്ഷ തൊഴിലാളികൾ അടക്കമുള്ള,അസംഘടിത തൊഴിലാളികൾക്ക് പതി നായിരം രൂപ  ധനസഹായം നൽകുക, 3 മാസം റേഷൻ സൗജന്യമാക്കുക,കേന്ദ്ര സർക്കാ രിൻ്റെ സഹായത്തോടെയുള്ള തൊഴിൽ കരിനിയമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു നിൽപ്പ് സമരം.ദേശീയ അസംഘടിത തൊഴിലാളി കോ ൺഗ്രസ് കാഞ്ഞിരപ്പള്ളിനിയോജക മണ്ഡലം പ്രസിഡൻറ് ഫിലിപ്പ് പള്ളി വാതുക്കൽ അ ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സുനിൽ തേനം മാക്കൽ ഉദ്ഘാടനം ചെയ്തു.ജില്ല വൈസ് പ്രസിഡൻ്റുമാരായ ഫസിലി പച്ചവെട്ടി, പി ജി രാജ്, മണ്ഡലം പ്രസി അൻവർ ഷാ കോനാട്ടുപറമ്പിൽ എന്നിവർ പങ്കെടുത്തു.