കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ 118ാമത് തിരുനാളും വിശുദ്ധ സെബസ്‌ററ്യാനോസിന്റെ അമ്പ് തിരുനാളും 16 മുതല്‍ 19 വരെ നടക്കും. 16ന് വൈകീട്ട് 4.30ന് യൗസേപ്പിതാവിന്റെ ജപമാല, അഞ്ചിന് ഇടവക വികാരി ഫാ. തോമസ് പഴവക്കാട്ടില്‍ തിരുനാളിന് കൊടിയേറ്റും, 5.30ന് ഇടവകയില്‍ നി ന്നുള്ള വൈദീകരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കുര്‍ബാന, 5.45ന് സെമിത്തേരി സന്ദര്‍ശ നം. 17ന് 4.30ന് ജപമാല, അഞ്ചിന് കുര്‍ബാന, പ്രസംഗം- ഫാ. ജോണ്‍സണ്‍ ചാലുമൂട്ടില്‍, തുടര്‍ന്ന് രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടത്തും.

18ന് 4.30ന് ജപമാല, അഞ്ചിന് കുര്‍ബാന, പ്രസംഗം – ഫാ. ജോസഫ് പടികരമല, തുടര്‍ന്ന് പൊടിമറ്റം ഹോളിഫാമിലി കുരിശടിയിലേക്ക് പ്രദക്ഷിണം. പ്രസംഗം-ഫാ. ബിനു ജോണ്‍, ലദീഞ്ഞ് ഫാ. ജോസഫ് പാറേമല എം.സി.ബി.എസ്. 19ന് വൈകിട്ട് 4.30ന് വിവിധ വാര്‍ ഡുകളില്‍ നിന്നുള്ള കഴുന്ന് പ്രദക്ഷിണം പള്ളിയില്‍ എത്തും. അഞ്ചിന് തുരുനാള്‍ കുര്‍ ബാന ഫെറോനായിലെ വൈദീകര്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ദിവ്യകാരു ണ്യ പ്രദക്ഷിണം, സ്‌നേഹവിരുന്ന്.