കാഞ്ഞിരപ്പള്ളി: ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ലയണ്‍സ് ക്ലബ് 318-വ യുടെ ആഭിമുഖ്യത്തില്‍ ജില്ലാതലത്തില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ ക്കായി പാലാ അല്‍ഫോന്‍സാ കോളേജില്‍ സംഘടിപ്പിച്ച ‘ദ്യുതി 2020’യില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴില്‍ ഫാ. റോയി മാത്യു വടക്കേലിന്റെ നേ തൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആശാദീപം സ്‌പെഷ്യല്‍ സ്‌കൂളിലെയും ഹോം ഓഫ് പീസിലെയും കുട്ടികള്‍ക്ക് ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പും ര ണ്ടാം സ്ഥാനവും.

20 സ്‌കൂളില്‍ നിന്നുമുള്ള കുട്ടികളാണ് ഇതില്‍ പങ്കെടുത്തത്. കേള്‍വി, സം സാരം, പഠനവൈകല്യം, കാഴ്ച വൈകല്യം, മാനസിക വെല്ലുവിളി, ഓട്ടി സം തുടങ്ങിയ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഇവിടെ പ്രത്യേക പരിശീ ലനം നടത്തിവരുന്നു. കൂടാതെ സ്പീച്ച് തെറാപ്പി, യോഗ ഡാന്‍സ്, സംഗീതം, വൊക്കേഷണല്‍ ട്രെയിനിംഗ് തുടങ്ങിയവയ്ക്കും ഇവിടെ പരിശീലനം നട ത്തുന്നു. 2010 ല്‍ ആരംഭിച്ച ഈ സ്ഥാപനം ഇപ്പോള്‍ പുളിമാവില്‍ കാരുണ്യ മാതാവിന്റെ പുത്രിമാര്‍ എന്ന സഭയിലെ സിസ്റ്റേഴ്‌സിന്റെ ചുമതലയിലും അധ്യാപകരുടെ നിസ്വാര്‍ത്ഥമായ സേവനത്തിലും ഒത്തൊരുമിച്ച് പ്രവര്‍ ത്തിച്ചു വരുന്നത്.