സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്.ആർ.ഡിയുടെ കീഴിൽ കാഞ്ഞിരപ്പള്ളി പേട്ട ഗവ . ഹൈസ്കൂൾ ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്പ്ലൈഡ്‌ സയൻസി ൽ 6  മാസ  ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫൈനാന്ഷ്യൽ അക്കൗണ്ടിം ഗ് കോഴ്സിലേക്കും ഡിപ്ലോമ ഇൻ ബയോ മെഡിക്കൽ എഞ്ചിനീയറിംഗ് കോഴ്സിലേ ക്കും അപേക്ഷ ക്ഷണിക്കുന്നു . ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫൈനാന്ഷ്യൽ അക്കൗ ണ്ടിംഗ് കോഴ്സിന് ഹയർ സെക്കന്ഡറിയോ തത്തുല്യ പരീക്ഷയോ ജയിച്ചു 50 വയസ്സ് കഴിയാത്ത വ്യക്തികൾക്കും ഡിപ്ലോമ ഇൻ ബയോ മെഡിക്കൽ എഞ്ചിനീയറിംഗ് കോ ഴ്സിന് ഇലൿട്രോണിക്സിലോ അനുബന്ധ വിഷയങ്ങളിലോ ഉള്ള ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ജയിച്ചു 50 വയസ്സ് കഴിയാത്ത വ്യക്തികൾക്കും പ്രസ്‌തുത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

കോഴ്സിന്റെ പ്രോസ്‌പെക്ട്‌സും അപേക്ഷ തുകയും മറ്റു  വിവരങ്ങളും www.ihrd.ac.in എന്ന ഐ എച് ആർ ഡി വെബ് സൈറ്റിൽ നിന്നും ലഭ്യമാണ് . കൂടാതെ കോളേജ് ഓഫീസിലും ലഭ്യമാണ് .അപേക്ഷിക്കേണ്ട അവസാന തീയ്യതി 22.01.2020ആ ണ്  25%. സീറ്റുകൾ SC/ST/OEC  വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് 04828-206480,8547005075. എന്ന നമ്പറുകളിൽ ബന്ധപെടുക .