പ്ലാസ്റ്റിക് മലിന്യങ്ങൾ ഒഴിവാക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തിൻരെ നേതൃത്വത്തി ൽ സ്ഥാപിച്ച പ്ലാസ്റ്റിക് ഷ്രെഡിംങ് യൂണിറ്റ് നോക്കുകുത്തി.പ്ലാസ്റ്റിക്ക് മാലിന്യം സർവ്വ ത്ര: പ്ലാസ്റ്റിക് മാലിന്യങ്ങൾ ചിറ്റാർ പുഴയടക്കമുള്ള ജലാശയങ്ങളിൽ കുന്നുകൂടുന്നു.

കാഞ്ഞിരപ്പള്ളി: പ്ലാസ്റ്റിക് മാലിന്യങ്ങൾ ചിറ്റാർ പുഴയടക്കമുള്ള ജലാശയങ്ങളിൽ കു ന്നുകൂടുന്നു. പട്ടണത്തിന്റെ നഗര മധ്യത്തിലൂടെ ഒഴുകുന്ന ചിറ്റാർ പുഴയിലും തീര ത്തും പ്ലാസ്റ്റിക് മാലിന്യങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. ഉപയോഗം കഴിഞ്ഞതിന് ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇലയിലേറയും. കൈത്തോടു കളിൽ നിന്നും ഓടകളിൽ നിന്നും മാലിന്യം ഒഴുകിയെത്തുന്നത് പുഴയിലേക്കാണ്. ഹരിതം കാഞ്ഞിരപ്പള്ളി പദ്ധതിയുടെ ഭാഗമായി ചിറ്റാർ പുഴയുടെ ടൗൺ ഭാഗം ശുചികരീക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ മഴയെത്തി ചിറ്റാർ പുഴയിൽ ഒഴുക്ക് വന്നതോടെ വൃത്തിയാക്കൽ ജോലി മുടങ്ങി. പ്ലാസ്റ്റിക് മലിന്യങ്ങൾ ഒഴിവാക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തിൻരെ നേതൃത്വത്തി ൽ പ്ലാസ്റ്റിക് ഷ്രെഡിംങ് യൂണിറ്റ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പ്രാ രംഭപ്രവർത്തനങ്ങളും നടത്തിയുന്നു. പ്ലാസ്റ്റിക് സൂക്ഷിക്കുന്നതിനായി സ്ഥാപിച്ച സെന്ററും നിർമിച്ച് ഉദ്ഘാടനം നടത്തിയിരുന്നു. എന്നാൽ ഇത് വരെ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് കഴുകി ഉണക്കി മെഷീനിൽ പൊടിച്ച് തരികളാക്കി മാറ്റി ടാറിങ്ങിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോ ഗിക്കുകയാണ് ലക്ഷ്യം.

കുടുംബശ്രീ, കർമ്മസമിതികൾ മുഖേനയായിരിക്കും പഞ്ചായത്തുകൾ മാലിന്യങ്ങൾ ശേഖരിക്കുക. പഞ്ചായത്തുകൾ ഇവ ബ്‌ളോക്ക് പഞ്ചായത്തിലെത്തിലെ ഷ്രെഡിങ് യൂണിറ്റിലെത്തിക്കും. മെഷീൻ ഉപയോഗിച്ച് ഇവ പൊടിച്ച് തരികളാക്കി ടാറിങ്ങിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതിനായിരുന്നു പദ്ധതി വിഭാനം ചെയ്തത്. എന്നാൽ പദ്ധതി ഇത് വരെയും നടപ്പിലാക്കിയിട്ടില്ല. ബ്ലോക്ക് പഞ്ചായത്തിൻരെ പഴയ കെട്ടിടത്തിലാണ് യൂണിറ്റ് ആരംഭിക്കാൻ നടപടിയായത്. ഇതിനായുള്ള മെഷീനുകളും ഇറക്കിയിരുന്നു.