ഇനി ഡി.വൈ.എഫ്.ഐയെ ഇവർ നയിക്കും: അൻഷാദ് പ്രസിഡന്റ്, അജാസ് സെക്രട്ടറി

രണ്ട് ദിവസങ്ങളിലായി എരുമേലിയിൽ നടന്നു വന്ന ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പ ള്ളി ബ്ലോക്ക് കമ്മിറ്റിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വിപ്ലവ പ്രസ്ഥാനത്തിന് നെടുംതൂണുകളായിരുന്ന ബി.ആർ അൻഷാദിനും അജാസ് റഷീദിനും ഇനി പുതിയ കർമത്തിലേക്ക്. ഇരുപത്തിയാറംഗ ബ്ലോക്ക് കമ്മിറ്റിയെയും ഒമ്പതംഗ എക്സീക്യൂട്ടീവിനെയുമാണ് സമ്മേളനം തിരഞ്ഞെടുത്തത്.താലൂക്കാസ്ഥാനമായ കാഞ്ഞിരപ്പള്ളി മുൻസിപാലിറ്റിയ്ക്കുകയും കൂവപ്പള്ളി കേന്ദ്ര മായി പഞ്ചായത്ത് രൂപീകരിക്കുകയും വേണമെന്ന് ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.എരുമേലു ഗവ: ആശുപത്രി പ്രവർത്തനക്ഷമമാക്കുക, എരുമേലി ബസ്സ് സ്റ്റാന്റ് നവീകരിക്കുക എന്നീ ആവിശ്യ ങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു.വിപി ബോസ് നഗറിൽ (ശബരി ഓഡിറ്റോറിയം) ചേർന്ന പ്രതിനിധി സമ്മേളനം സംഘ ടനയുടെ കേന്ദ്ര കമ്മിറ്റിയംഗം വി പി റെജീന ഉൽഘാടനം ചെയ്തു. വി എൻ രാജേഷ് പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡണ്ട് കെ അജയ് സംഘടനാ റിപ്പോർട്ടും അവത രിപ്പിച്ചു. സംസ്ഥാന വൈസ് പ്രസി ഡണ്ട് കെ.രാജേഷ്, ജില്ലാ ജോയിൻറ്റ് . സെക്രട്ടറി എ എംഎബ്രഹാം, എൻ അനിൽ കുമാർ ,ജില്ലാ വൈസ് പ്രസിഡണ്ട് വി.സജിൻ വട്ടപ്പ ള്ളി, ടി എസ് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.കെ സി സോണി, എം എ  റിബി ൻഷാ, ധീരജ് ഹരി ,വൈഷ്ണവ് ഷാജി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപ ടികൾ നിയന്ത്രിച്ചു.പ്രസിഡൻറായി ബി.ആർ അൻഷാദും സെക്രട്ടറിയായി അജാസ് റഷീദും ട്രഷററായി പാറോത്തോട് പഞ്ചായത്തംഗം മാർട്ടിൻ തോമസിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ: സ്നേഹ കലേഷ്, മുഹമ്മദ് നജീബ്.ജോയിന്റ് സെക്രട്ടറിമാർ: വിഷ്ണു സി.വി, എസ്.ശരത് . എക്സിക്യൂട്ടീവ് അംഗങ്ങൾ: അനൂപ്, അയ്യൂബ് ഖാൻ.ജില്ലാ സമ്മേളന പ്രതിനിധികളായി 28 പേരെയുo സമ്മേളനം തെരഞ്ഞെടുത്തു. ബ്ലോക്ക് സമ്മേളനത്തിന് സമാപനം കുറിച്ച് തിങ്കളാഴ്ച വൈകുന്നേരം നാലിന് എരുമേലി ചെമ്പകത്തുങ്കൽ സ്റ്റേഡിയത്തിൽ നിന്നും യുവജന റാലി ആരംഭിക്കും. അഞ്ചിന് ഭഗത് സിംഗ് നഗറിൽ ചേരുന്ന പൊതുസമ്മേളനം സംഘടനയുടെ മുൻ അഖിലേന്ത്യാ പ്രസി ഡണ്ട് എം ബി രാജേഷ് എം പി ഉൽഘാടനം ചെയ്യും.