കുടംപുളിയിട്ടു വെച്ച നല്ല മീൻ കറിയും പിടയ്ക്കുക്കുന്ന വിവിധ തരം മീനുകളും ജൈവ പച്ചക്കറികളും ഫ്രെഷ് പോത്തിറച്ചിയും ഒക്കെയായി മുണ്ടക്കയത്തെ നാട്ടു ചന്ത നാടാകെ ഉണർത്തുപാട്ടായി.

നാലു പതിറ്റാണ്ടു മുമ്പ് നിലച്ചുപോയ മുണ്ടക്കയത്തെ പുത്തൻചന്ത പുനർജീവിപ്പി ക്കുന്നതിന്റെ ഭാഗമായി മുണ്ടക്കയം ഫാർമേഴ്സ് ക്ലബ്ല് രൂപം കൊടുത്ത നാട്ടു ചന്ത മുണ്ടക്കയം കല്ലേ പാലത്തിനു സമീപം സി പി ഐ എം മുണ്ടക്കയം ലോക്കൽ കമ്മിറ്റി ഒഫീസിനു മുന്നിൽ പ്രവർത്തനം തുടങ്ങി. എല്ലാ ഞായറാഴ്ച്ച ദിവസങ്ങളിലും രാവി ലെ ഏഴു മുതൽ രാത്രി ഏഴു വരെയാണ് ചന്ത പ്രവർത്തിക്കുക.
ചട്ടി, കലം, ചിരവ, വാക്കത്തി, വിവിധ തരം കറി കത്തികൾ, ഓർഡർ അനുസരിച്ച് പൊതിച്ചു കൊടുക്കുന്ന തേങ്ങ, ചൂടു പായസം, വിവിധ തരം പച്ചക്കറികൾ, വിവിധ തരം ചക്കകൾ ‘ മുളക് – മല്ലി- മസാല പൊടി ക ൾ, ഉണക്കമീൻ, നാടൻ കപ്പ, കാർഷി കോൽപ്ന്നങ്ങൾ, നാടൻ പലഹാരങ്ങൾ, ചൂട് ഉണ്ണിയപ്പം, വിവിധ തരം അച്ചാറുകൾ തേയില, കാപ്പി പൊടി തുടങ്ങിയവ ഒരു കുടക്കീഴിൽ കുറഞ്ഞ വിലയ്ക്കു വാങ്ങുവാ ൻ നൂറുകണക്കിനാളുകൾ നാട്ടു ചന്തയിലെത്തിയിരുന്നു.
അരനൂറ്റാണ്ട് മുമ്പു നിലച്ചു പോയ നാടൻ ചന്ത വീണ്ടെടുക്കുന്നത് മുണ്ടക്കയം ഫാർമേഴ്‌സ് ക്ലബ്‌ ആണ് .കല്ലേപ്പാലം ഭാഗത്തു മുക്കാടൻ ബിൽഡിംഗ്‌ ,കൂലിപറമ്പിൽ ബിൽഡിംഗ്‌ ,നായനാർ ഭവൻ എന്നിവയുടെ പരിസരങ്ങളിലായി ആരംഭിക്കുന്ന നാട്ടുചന്തയിൽ ആറ്റുമീൻ ,പോത്തിറച്ചി ,ആവശ്യപ്പെടുന്ന മീൻ കറിവെച്ചു നൽകൽ ,പശുവിൻ പാൽ കറന്നു കൊടുക്കൽ ,മറയൂർ ശർക്കര ,മാർത്താണ്ഡം കരുപ്പെട്ടി ,വിവിധ അച്ചാറുകൾ ,ഗുണമേന്മയുള്ള ഉണക്കമീൻ ,പച്ചക്കപ്പ ,ജൈവ പച്ചക്കറി ,ചൂട്പായസം ,നാടൻ പലഹാരങ്ങൾ ,മായം ചേർക്കാത്ത വെളിച്ചെണ്ണ ,തേൻ ,കറി പൊടികൾ ,അരിപ്പൊടികൾ ,തേങ്ങ പൊതിച്കൊടുക്കൽ ,നാടൻ കോഴി ,ആട് എന്നിവയാണ് ലേലം ചെയ്തു കൊടുക്കുന്നത്. പാടാൻ താത്പര്യം ഉള്ളവർക്ക് പഴയ ഗാനം പാടാൻ പ്രത്ത്യേക കൗണ്ടറുമുണ്ട്.സമ്മേളനത്തിൽ 42കർഷകകുടുംബങ്ങളെ ആദരിച്ചു .
മുൻ നിയമസഭാംഗവും ദേശാഭിമാനി മാനേജരുമായ കെ.ജെ തോമസ് നാട്ടുചന്ത നാടി ൻ സമർപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗം കെ. ‘രാജേഷ്, കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം പി ഷാനവാസ്, ജില്ലാ സെക്രട്ടറി കെ എം രാധാ കൃഷ്ണൻ ,ഫാർമേഴ്സ് ക്ലബ്ല് സെക്രട്ടറി പിഎൻ സത്യൻ, പ്രസിഡണ്ട് കെ എൻ സോമരാജൻ, സി വി അനിൽകുമാർ, പഞ്ചായത്ത് പ്രസിഡണ്ടുമാർ ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്തുരംഗങ്ങൾ വിവിധ രാഷ്ടീയകക്ഷി നേതാക്കൾ, സാമുഹൃതോക്കൾ എന്നിവർ ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു