പട്ടികജാതി ക്ഷേമസമിതി (പികെഎസ് ) സംസ്ഥാന ജാഥയ്ക്ക് മുണ്ടക്കയത്ത് സ്വീകര ണം നൽകി. ജാഥാ ക്യാപ്റ്റ ൻ കെ സോമപ്രസാദിനെ ഗവർമെൻറ്റ് ആശുപത്രി പടിക്ക ൽ നിന്നും മുത്തുക്കുടയേന്തിയ വനിതകൾ, ചെണ്ടമേളം, നാടൻ കലാരൂപങ്ങൾ, പതാ കയേന്തിയ വനിതയുമായി കുതിര എന്നിവയുമായി പൊതു സമ്മേളന വേദിയായ മു ണ്ടക്കയം ബസ് സ്റ്റാൻഡ് മൈതാനത്ത് സ്വീകരിച്ച് ആനയിച്ചു.
സിപിഐ എം സംസ്ഥാന സമിതിയംഗം സി.വി അനിൽകുമാർ, ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ തോമസ്, ജില്ലാ സെക്രട്ടറി എ.വി റസൽ ,ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ.രാജേഷ്, സംഘടനയുടേയും സി പിഐ എംൻ്റേയും വിവിധ വർഗ്ഗ ബഹുജന സംഘടനയുടേയും നേതാക്കളും പ്രവർത്ത കരും സ്വീകരിക്കാനെത്തി.
സമ്മേളനത്തിൽ പി.ആർ ശശി അധ്യക്ഷനായി.എസ് പ്രദീപ് സ്വാഗതം പറഞ്ഞു.എസ് അജയകുമാർ, വണ്ടിത്തടം മധു, വി.ആർ ശാലിനി, കെ.ശാന്തകുമാരി എംഎൽഎ, സി.കെ ഗിരിജ, ഡോക്ടർ കെ.എം ദിലീപ്, എ.കെ ബാബു ,ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് രേഖാ ദാസ് ,സ്റ്റാൻഡിംഗ് ക മ്മിറ്റി ചെയർമാൻ സി.വി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീപ്, എം ജി രാജു എന്നിവർ സംസാരിച്ചു.