തോട്ടം തൊഴിലാളികൾക്കുള്ള ഭവനപദ്ധതി നടപ്പാക്കുമെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ജെ തോമസ് പറഞ്ഞു.

ഹൈറേഞ്ച് എസ്റ്റേറ്റ് എംപ്ലോയിസ് അസോസിയേഷൻ (സി ഐ ടി യു )ജനറൽ സെക്ര ട്ടറിയായിരിക്കെ അന്തരിച്ച പി ഐ ഷുക്കൂറിന്റെ അനുസ്മരണ സമ്മേളനത്തിൽ മു ഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കെ ജെ തോമസ്. ഉൽപ്പന്നങ്ങളുടെ വിലയിടി വെന്ന് കാരണം പറഞ്ഞ് തോട്ടം ഉടമകൾ തോട്ടം തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഓരോന്നായി കവർന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ തോട്ടം തൊഴിലാളികൾ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരണം.

സി പി ഐ എം- സിഐടിയു നേതാവായിരുന്ന പി ഐ ഷുക്കൂർ ജനകീയ നേതാവാ യിരുന്നുവെന്നും കെ ജെ തോമസ് പറഞ്ഞു.മുണ്ടക്കയം എംജിആർ സ്മാരക മന്ദിര ത്തിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ പി എൻ പ്രഭാകരൻ അധ്യക്ഷനായി.സി ഐ ടി യു ജില്ലാ പ്രസിഡണ്ട് വി പി ഇബ്രാഹിം, വൈസ് പ്രസിഡണ്ട് വി പി ഇസ്മാ യിൽ, കാഞ്ഞിരപ്പള്ളി ഏരിയാ പ്രസിഡണ്ട് പി കെ കരുണാകരപിള്ള,സെക്രട്ടറി പി എസ് സുരേന്ദ്രൻ,സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.പി ഷാനവാസ്,കാഞ്ഞി രപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്,മുണ്ടക്കയം ലോക്കൽ സെക്രട്ടറി സി വി അനി ൽകുമാർ,കെ സി ജോർജുകുട്ടി,പി കെ സണ്ണി, കെ എം രാജേഷ്,മുഹമ്മദാലി,ഒ പി എ സലാം (എ ഐ ടി യു സി), തങ്കപ്പൻ (യു ടി യു സി) ,കെ.കെ.ജനാർദ്ദനൻ (ഐഎൻടി യുസി) എന്നിവർ സംസാരിച്ചു.