മുണ്ടക്കയം: വയർ എരിയുന്നവർക്ക് മിഴി നിറയാതിരിക്കാൻ സ്നേഹപൂർവ്വം ഡിവൈഎഫ്ഐ     കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മുണ്ടക്കയം   സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോർ എത്തിച്ചു നൽകി.  അയ്യായിരത്തോളം പൊതിച്ചോറുകളുമായി എത്തിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം കാഞ്ഞിരപ്പള്ളി  ബ്ലോക്ക് പഞ്ചായത്തംഗം പി.കെ പ്രദീപ് നിർവ്വഹിച്ചു. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ജിതിൻ എം ജയൻ , പ്രസിഡന്റ ജെഫിൻ വി. ജെ, സിപിഎം മുണ്ടക്കയം ലോക്കൽ സെക്രട്ടറി എം.ജി രാജു, ലോക്കൽ കമ്മിറ്റിയംഗം കെ. എൻ സോമരാജൻ, മേഖല, യൂണിറ്റ്  ഭാരവാഹികൾ പങ്കെടുത്തു. മൂന്നാം വർഷത്തിലേക്ക് കടന്ന പൊതിച്ചോർ വിതരണം  ഇപ്പോൾ 25 ലക്ഷത്തിലധികം പേർക്കാണ് വിതരണം ചെയ്തത്. പൊതിച്ചോർ വിതരണത്തിനു പുറമേ  നിരവധി പേർ രക്തദാനവും നടത്തി.