കാഞ്ഞിരപ്പള്ളിയിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്ന ഒന്നര വയസുകാരി മരിച്ച സംഭവത്തിൽ എരുമേലി സോണി ആശുപത്രി എതിരെ ഗുരുതര ആരോപണവുമായി മാതാപിതാ ക്കൾ.കുട്ടിയുടെ അവസ്ഥ മോശമായിട്ടും മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എരുമേലി സോണി ആശുപത്രി മാനേജ്മെൻ്റ് അനുവദിച്ചില്ല.
മരണവെപ്രാളം പ്രകടിപ്പിച്ച കുഞ്ഞിന് ഓക്സിജൻ നൽകിയില്ല.ആബുലൻസ് സംവിധാ നം ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല എന്നിവയാണ് പരാതി.കാഞ്ഞിരപ്പള്ളി സ്വദേശി  പ്രിൻ സ് തോമസ് -ഡിയാ മാത്യു ദമ്പതികളുടെ മക്കൾ സീറാ മരിയാ പ്രിൻസ് (ഒന്നര വയ സ്സ്) കഴിഞ്ഞ ദിവസമാണ് മരിച്ചത്.