പെരുവന്താനം പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് CUET പരീക്ഷ സൗകര്യങ്ങൾ ഒരു ക്കുന്നതിനായി പദ്ധതിയുമായി പെരുവന്താനം പഞ്ചായത്ത്. ഡീൻ കുര്യാക്കോസ് എംപി യുടെ സാഗി പഞ്ചായത്തായ പെരുവന്താനം പഞ്ചായത്തിനെ യുവജന വിദ്യാർത്ഥി സൗ ഹൃദ പഞ്ചായത്താക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ  വിദ്യാർ ത്ഥികൾക്കായി “ചിറക്” എന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ്.
വിദ്യാർത്ഥികൾ രക്ഷിതാക്കൾ എ ന്നിവരുമായുള്ള ഫോക്കസ് ഗ്രൂപ്പ് ഡിസ്കഷന്കളുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ രംഗത്തു പിന്നോ ട്ട് നില്കുന്നുന്ന കണ്ടത്തലിന്റെ അടിസ്ഥാനത്തിൽ എംപിയുടെ പ്രത്യേക താൽപര്യത്തി ൽ നടപ്പി ലാ ക്കുന്ന പദ്ധതിയാണ് “ചിറക്”.
വിദ്യാർത്ഥികൾക്കിടയിൽ എന്നപോലെ തന്നെ രക്ഷിതാക്കൾക്കും  സമൂഹത്തിനും ഇട യിൽ വിദ്യാർത്ഥികളുടെ ഉന്നദ വിദ്യാഭ്യാസ സാധ്യതകളെ കുറിച്ച് അവബോധം സൃഷ്ടി ക്കുക കൂടുതൽ വിദ്യാർത്ഥികളെ അവർക്കാവശ്യമായ പരിശീലനങ്ങൾ നൽകി ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ. ഇതി ന്റെ ആദ്യ ഘട്ടം എന്ന നിലയിൽ പെരുവന്താനം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്ലസ്ടു കഴിഞ്ഞ വിദ്യാര്ഥികള്ക്കിടയിൽ കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, രെജിസ്ട്രേഷൻ പ്രവർത്തനങ്ങളിൽ സഹായി ക്കു ക, പരീക്ഷ  പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തു ന്നത്തിന്റെ തുടക്കം എന്ന നിലയിൽ   പഞ്ചായത്തിലെ എല്ലാ അക്ഷയ ജനസേവന കേന്ദ്ര ങ്ങളിലും ഇതിനെ കുറിച്ചുള്ള നോട്ടീസുകൾ പതിച്ച് കുട്ടികൾക്ക് കൂടുതൽ രെജിസ്ട്രേഷ ൻ കേന്ദ്രങ്ങൾ ഏർപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡൊമി ന സജി നേതൃത്വം നൽകി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ വർഗീസ് പഞ്ചായത്ത് മെമ്പർമാരായ ഗ്രെസി, മേരിക്കുട്ടി, നിജിനി എന്നിവരും , സാഗി കോഓർഡിനേറ്റർ സുഹൈൽ വി എ, പഞ്ചായ ത്ത് യൂത്ത് കോഓർഡിനേറ്റർ മനു, വ്യാവസായിക വകുപ്പ് ഇന്റേൺ ജോജി, മരിയൻ കോളേജ് വിദ്യാർത്ഥികൾ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.