പെരുവന്താനം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ പ്രാ ദേശിക വായനാ കേന്ദ്രങ്ങൾ ആരംഭിച്ചു. കുട്ടികളുടെ വായനാശീലത്തെ വളർത്തുക എ ന്ന ഉദ്ദേശ്യത്തോടെ വിവിധ പ്രദേശങ്ങളിൽ ആരംഭിക്കുന്ന പ്രാദേശിക വായന കേന്ദ്രങ്ങ ളുടെ ഔദ്യോഗിക ഉദ്ഘാടനം പീരുമേട് ടൗണിൽ അക്ഷരവൃക്ഷം നിർമ്മിച്ചുകൊണ്ട് നട ത്തപ്പെട്ടു. ഇതിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ തോമസ് നെല്ലൂ ർ കാലായി പറമ്പിൽ അധ്യക്ഷതവഹിച്ചു.
സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന പാഠ ചക്രത്തിന്റെ പ്രസിഡന്റ് റജിമോൻ ചെറിc യാൻ ഉദ്ഘാടനകർമ്മം നിർവഹിച്ച യോഗത്തിൽ വി.എസ് പ്രസന്നൻ ( പീരുമേട് എ സ്എംഎസ് ക്ലബ്ബ് സെക്രട്ടറി )സാജു പൗവത്ത് (പിടിഎ പ്രസിഡന്റ് )ഗ്രേസികുട്ടി ജോൺ ( മുൻ ഹെഡ്മിസ്ട്രസ്) ഫാദർ ബിനോയ് വർഗീസ്( അധ്യാപക പ്രതിനിധി ) സൈജു ലാ ൽ ( പ്രാദേശിക പ്രതിനിധി)എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് കുട്ടികൾക്ക് പുസ്ത ക വിതരണം നടത്തി. അക്ഷരവൃക്ഷം നിർമ്മാണത്തിൽ വിദ്യാർഥികളും തദ്ദേശവാസിക ളും പൊതുജനങ്ങളും പങ്കെടുത്തു.