12, 13 തീ​യ​തി​ക​ളി​ൽ കാ​യി​ക മ​ത്സ​ര​ങ്ങ​ളും 19, 20 തീ​യ​തി​ക​ളി​ൽ ക​ലാ​മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. 15 മു​ത​ൽ 40 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം. ര​ജി​സ്ട്രേ​ഷ​ൻ ഫോ​റം പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ അ​നു​ബ​ന്ധ രേ​ഖ​ക​ളോ​ടൊ​പ്പം എ​ട്ടി​ന് വൈ​കു​ന്നേ​രം 4.30ന് ​മു​മ്പാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നേ​രി​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ഗെ​യിം​സ് ഇ​ന​ങ്ങ​ൾ 12ന് ​ആ​രം​ഭി​ച്ച് 18ന് ​അ​വ​സാ​നി​ക്കും. 21ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ​നി​ന്നു സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് മ​ണി​മ​ല പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തോ​ടുകൂ​ടി കേ​ര​ളോ​ത്സ​വം സ​മാ​പിക്കും.