പൊൻകുന്നം ഗവഃ ഹയർസെക്കന്ററി സ്‌കൂളിൽ ആരംഭിച്ച കോവിഡ് 19 ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്ററിലേക്ക്, ചിറക്കടവ് സർവീസ് സഹകരണ ബാങ്ക് ടെലിവിഷൻ സെറ്റ് സംഭാവന ചെയ്തു. ബാങ്ക് പ്രസിഡന്റ് പി. എൻ ദാമോദരൻ പിള്ളയിൽ നിന്നും, ചിറ ക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജയ ശ്രീധർ സെറ്റ് ഏറ്റുവാങ്ങി. ബാങ്ക് വൈസ് പ്രസിഡന്റ് ലാജി തോമസ്, ബോർഡ് മെമ്പർമാരായ എം ജി ഗോപാലകൃഷ്ണൻ നായർ, എം എൻ സുരേഷ് ബാബു, പി വി ജോർജ് അഡ്വ അഭിലാഷ് ചന്ദ്രൻ, ബിജു എസ് നായ ർ, എബിൻ പയസ്, പ്രീത എം റ്റി, സ്മിത ലാൽ, സെക്രട്ടറി മേഴ്‌സി ജോൺ,പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മോളികുട്ടി തുടങ്ങിയവർ പങ്കെടുത്തു.