ഇടതു സർക്കാർ പ്രകടനപത്രിയിൽ റബർ കർഷകർക്ക് വാഗ്ദാനം ചെയ്ത 250 രൂപ തറ വില നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ജനപക്ഷം (സെക്കുലർ) ചെയർമാൻ പി.സി.ജോർജും ജനപക്ഷം പ്രവർത്തകരും കോട്ടയം കളക്ട്രേറ്റിന്  മുന്നിൽ ഉപവാസ സമരം നടത്തി .റബ്ബർ ഉൽപ്പാദക സംഘങ്ങളുടെ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. സുരേഷ് കോശി മുഖ്യ പ്രഭാഷണം നടത്തി.
റബ്ബർ സബ്‌സിഡി നൽകുന്നതിനുള്ള  വെബ്സൈറ്റ് പ്രവർത്തനരഹിതമായിട്ട് നാളു കളായി.250 രൂപ സബ്സിഡി നൽകുമെന്ന് പറഞ്ഞ് അധികാരത്തിലെത്തി രണ്ടു വർഷ ക്കാലമായിട്ടും സർക്കാർ കർഷകരെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. റബ്ബർ കാർഷി ക മേഖലയെ പ്രതിനിധീകരിക്കുന്ന കേരള കോൺഗ്രസ് (എം) ഈ വിഷയത്തിൽ സ്വീ കരിക്കുന്ന മൗനം ലജ്ജാകരമാണ്. റബ്ബറിന്റെ വിലതകർച്ചയിൽ സർക്കാരിന്റെ അടി യന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കർഷകരെ സംഘടിപ്പിച്ച് ശക്തമായ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്നും പി സി ജോർജ് പറഞ്ഞു.
അഡ്വ.ജോർജ് ജോസഫ്, പ്രൊഫ.സെബാസ്റ്റ്യൻ ജോസഫ്,സെബി പറമുണ്ട ,പ്രൊഫ. ജോസഫ് റ്റി ജോസ് ,അഡ്വ. ഷൈജോ  ഹസ്സൻ, കെ എഫ് കുര്യൻ,ഷോൺ ജോർജ്, ജോ ർജ് വടക്കൻ, സജി എസ് തെക്കേൽ,അഡ്വ. സുബീഷ് ശങ്കർ, ഇ.ഒ. ജോൺ , ബെൻസി വർഗീസ് ,ജോൺസൺ കൊച്ചുപറമ്പിൽ , സുരേഷ് പലപ്പൂർ,സച്ചിൻ ജെയിംസ്, മാത്യു കൊട്ടാരം, സിറിൽ നരിക്കുഴി,ജോസ് ഫ്രാൻസിസ്,തോമസ് വടകര, ടോമി ഈറ്റത്തോ ട് ,നസീർ വയലുംതലക്കൽ,കൃഷ്ണരാജ് പായിക്കാട്ട്,റെനീഷ് ചൂണ്ടച്ചേരി,സജി കുരീക്കാ ട്ട്,സണ്ണി കദളിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.