എരുമേലി വലിയമ്പലത്തിനു സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമവും ഉദ്ഘാടനവും സംസ്ഥാന ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.. ബിനോയ്‌ വിശ്വം എം പി യുടെ വികസന ഫണ്ടിൽ നിന്നാണ് ലൈറ്റിന് തുക അനുവദിച്ചത്. ഉദ്ഘാടന ചടങ്ങിൽ എംഎൽഎ മാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ, പ്ലാൻറ്റേഷൻ കോർപ്പറേഷൻ ചെയർമാൻ ഒ പി എ സലാം, ജില്ലാ പഞ്ചായത്ത്‌ അംഗം ശുഭേഷ് സുധാകരൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അനിശ്രീ സാബു എന്നിവർ പങ്കെടുത്തു.