കാഞ്ഞിരപ്പള്ളി: പ്രാദേശിക തലത്തിൽ ഉണ്ടായ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഭിലാഷ് ചന്ദ്രന്റെ സ സ്പെൻഷൻ കെ.പി.സി.സി പിൻവലിച്ചു. ചിറക്കടവ് സർവീസ് സഹകരണ ബാങ്ക് നി യമനവുമായി ബന്ധപ്പെട്ട് പാർട്ടി നൽകിയ നിർദ്ദേശങ്ങൾ പാലിച്ചില്ലായെന്നാരോപി ച്ചാണ് കഴിഞ്ഞ ആഴ്ച അഭിലാഷ് ചന്ദ്രനെ സംഘടന ചുമതലയുള്ള കെപിസിസി ജന റൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ സസ്പെന്റ് ചെയ്തത്.
സംഘടനപരമായ നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെ ഡിസിസി പ്രസിഡന്റ് നാട്ട കം സുരേഷിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം അച്ചടക്കനടപടി സ്വീക രിച്ചു എന്ന് ആരോപിച്ചുകൊണ്ട് സസ്പെൻഷനെതിരേ ശക്തമായ പ്രതിഷേധമാണ് താഴേത്തട്ടിൽ നേതാക്കളുടെയും പ്രവർത്തകരുടെയും ഭാഗത്തുനിന്നും ഉണ്ടായത്. അ ഭിലാഷ് ചന്ദ്രനെ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റി  തൽപരകക്ഷികളെ തൽസ്ഥാനത്ത് നിയമിക്കാനുള്ള ചില നേതാക്കളുടെ ഗൂഢാലോചനയാണ് സസ്പെ ൻഷന് പിന്നിലെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്.
വൈക്കം സത്യാഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് മുന്നോടിയായി ഡിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രവർ ത്തക കൺവെൻഷൻ പ്രതിഷേധക സൂചകമായി കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ നേതാ ക്കളും പ്രവർത്തകരും  ബഹിഷ്കരിച്ചിരുന്നു. മുൻ കെപിസിസി അംഗം പി സതീഷ് ചന്ദ്രൻ നായർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.എ ഷെമീർ, റോണി കെ ബേ ബി എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ പ്രതിഷേധ സൂചകമായി കൺവെൻഷൻ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
പ്രതിഷേധത്തെ തുടർന്ന് മണ്ഡലം തലത്തിൽ നടന്ന പ്രവർത്തക യോഗങ്ങളും ഉപേ ക്ഷിക്കേണ്ടിവന്നു. കാഞ്ഞിരപ്പള്ളിയിലും ചിറക്കടവിലും കൺവെൻഷനുകൾ വിളി ച്ചിരുന്നെങ്കിലും പ്രവർത്തകർ പങ്കെടുക്കാതിരുന്നതിനാൽ നടന്നില്ല. പാർട്ടി പുനസം ഘടന ചർച്ച ചെയ്യാൻ കഴിഞ്ഞദിവസം കോട്ടയത്ത് ഉന്നത നേതാക്കൾ പങ്കെടുത്ത നേ തൃയോഗത്തിലും സസ്പെൻഷനുമായി ബന്ധപ്പെട്ട് ഡിസിസി നേതൃത്വത്തിനെതിരേ വലിയ വിമർശനമുണ്ടായി.
വിവിധ തലങ്ങളിൽ പ്രതിഷേധം കനത്തതോടെ കെപിസിസി തലത്തിൽ  അന്വേഷ ണം നടത്തുകയും ഡിസിസി പ്രസിഡന്റ് നൽകിയ റിപ്പോർട്ട് ഏകപക്ഷീയവും വസ്തു താവിരുദ്ധവുമാണെന്ന് കണ്ടെത്തി സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു. സ സ്പെൻഷൻ പിൻവലിച്ച വിവരം കെപിസിസിയിൽ നിന്നും നേരിട്ട് അഭിലാഷ് ചന്ദ്ര നെ അറിയിക്കുകയാണുണ്ടായത്. സംഘടന തലത്തിൽ പാലിക്കേണ്ട യാതൊരുവിധ നടപടിക്രമങ്ങളും പുലർത്താതെയാണ് ബ്ലോക്ക് പ്രസിഡന്റിനെ സസ്പെൻഡ് ചെയ്ത തെന്നും നടപടി കെപിസിസി പിൻവലിച്ചതിനാൽ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് മുൻകൂട്ടി നിശ്ചയിച്ച മണ്ഡലം കൺവെൻഷനുകൾ വരും ദിവസങ്ങളിൽ വിജയകരമായി പൂർത്തീകരിക്കുമെന്നും പ്രാദേശിക കോൺഗ്രസ് നേ താക്കൾ അറിയിച്ചു.