പിതാവ് നൽകിയ രണ്ടു സെൻറ്റ് സ്ഥലം പോക്കുവരവ് ചെയ്ത് സ്വന്തം പേരില്ലാക്കാതി രുന്ന കൂലി പണിക്കാരന് ആശ്രയമായി ജനപ്രതിനിധികളും സി.പി.ഐ.എം, ഡി.വൈ. എഫ്ഐ പ്രവർത്തകരും.

മുണ്ടക്കയം പഞ്ചായത്ത് പതിനാലാം വാർഡായ പുലിക്കുന്നിൽ മുളംകുന്ന് ആലപ്പാട്ട്  കാവുങ്കൽ അജേഷ് -സൻധ്യാ ദമ്പതികൾക്കും ഇവരുടെ നാലു മക്കൾക്കുമാണ് ഇവർ ആ ശ്രയമായത്.ഇവർക്ക് ആകെയുള്ള രണ്ടു സെൻറ്റ് സ്ഥലത്തു നിർമ്മിച്ച വീട് ഇതുവരെ വൈദ്യുതികരിച്ചിരുന്നില്ല. വീട്ടുനമ്പർ ഇല്ലാത്തതു കൊണ്ട് റേഷൻ കാർഡും ഇല്ലായിരു ന്നു. സ്ഥലം പേരിൽ കൂട്ടി പോക്കുവരവും ചെയ്തിരുന്നില്ല.
സി.പി.ഐ.എം അംഗമായ മറിയാമ്മ സ്ക്കരിയ ഈ വിവരങ്ങൾ സി.പി.ഐ.എം  ബ്രാ ഞ്ച് സെക്രട്ടറി എ.എസ് സുരേഷിനേയും ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളായ എം.സി ജോബിയേയും ടി ആർ രതീഷിനേയും അറിയിച്ചത്.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ ഞ്ചായത്ത് അംഗം പി.ജി വസന്തകുമാരി, പുലിക്കുന്നു വാർഡ് പഞ്ചായത്ത് അംഗം ആ ഷാ അനീഷ്, സി.പി.ഐ.എം മുണ്ടക്കയം സൗത്ത് ലോക്കൽ സെക്രട്ടറി പി.കെ പ്രദീപ് എ ന്നിവരെല്ലാം ഒത്തുചേർന്നു് സ്ഥലം പോക്കുവരവ് ചെയ്ത് കൊടുത്തു.
പഞ്ചായത്തുമായി ബന്ധപ്പെട്ട് വീടിന് നമ്പരിട്ടു.കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലെ ഓഫീസു മായി ബൻധപ്പെട്ട് റേഷൻ കാർഡും വാങ്ങി നൽകി. പണം പിരിച്ചെടുത്ത് വീട് വൈദ്യു  തികരിച്ചു.രണ്ടു വൈദ്യുതി പോസ്റ്റുകൾ പുതുതായി സ്ഥാപിച്ചാണ് ഇവർക്ക് വൈദ്യുതി എത്തിച്ചത്.കാഞ്ഞിരപ്പള്ളി എ ഇ ഒ ഓമനക്കുട്ടൻ  മുൻകൈയെടുത്ത് ടിവിയും ഡിഷ് ആറ്റീനയും വെച്ചു നൽകി.
ഇതോടെ ഇവരുടെ നാലു കുട്ടികൾക്കും ഓൺലൈൻ പഠനത്തിന് സൗകര്യമൊരുങ്ങി. സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ കെ രാജേഷ് തിങ്കളാഴ്ച വൈകുന്നേരം ടി വി വീട്ടുകാർക്ക് കൈമാറി.