കോവിഡ്-19  ന്റെ പശ്ചാതലത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തിൽ 11ാം ശമ്പള പരിഷ്ക്കരണ കമ്മീഷനെ പിരിച്ചുവിടണമെന്ന്‌ ജനപക്ഷം നേതാവ് പി.സി.ജോർജ് എം.എൽ.എ.സർക്കാർ ജീവനക്കാരുടെ പെൻഷൻ 25,000/- രൂ പയായി നിജപെടുത്തണമെന്നും, കേരളത്തിലെ 56 വയസ് കഴിഞ്ഞ കർഷകർക്കും, കർ ഷക തൊഴിലാളികൾക്കും ,ചെറുകിട വ്യാപാരികൾക്കും പതിനായിരം രൂപ പ്രതിമാസം പെൻഷൻ  അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടൊപ്പം സർക്കാർ ജീവ നക്കാരുടെ ശബളം 5 മാസം ഗഡുക്കളായി പിടിക്കാനുള്ള മന്ത്രിസഭ തീരുമാനം സ്വാഗതാർ ഹമാണ്.
ഒരു മാസം 6 ദിവസത്തെ ശബളം മാത്രം കട്ട് ചെയ്യുക വഴി ജീവനക്കാർക്ക് യാതൊരു ബു ദ്ധിമുട്ടും ഉളവാകുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.20,000/- രൂപ വരെ ശബളമുള്ള ജീവന ക്കാരെ ഒഴിവാക്കുക വഴി പ്രയാസം അനുഭവിക്കുന്ന വിഭാഗക്കാരെ ഒഴിവാക്കാനും സ ർക്കാർ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.മന്ത്രിമാരുടെയും,എം.എൽ.എമാരുടെയും ,മറ്റ് തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളുടെയും ശബളത്തിൽ ഒരു വർഷത്തേയ്ക്ക് 30% കു റവ് വരുത്തുവാനുള്ള തീരുമാനം മാതൃകാപരമാണ്.താൻ മുൻപ് ആവശ്യപ്പെട്ട കാര്യ ങ്ങൾ നടപ്പാക്കിയ പിണറായി സർക്കാരിനോട് പ്രത്യേകം നന്ദി അറിയിക്കുന്നതായും അ ദ്ദേഹം കൂട്ടിചേർത്തു.