കാഞ്ഞിരപ്പള്ളി:സ്ഥിരം തൊഴിൽ എന്ന വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴിൽ എന്ന രീതി നടപ്പാ ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവിശ്യ പ്പെട്ട് സംസ്ഥാന വ്യാപകമായി തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുട ക്ക് മേഖലയിൽ പൂർണ്ണം.
മോട്ടോർ വാഹന തൊഴിലാളികളും ബാങ്ക് – ഇൻഷുറൻസ്, ബി.എസ്.എൻ. എൽ, കേന്ദ്ര -സംസ്ഥാന സർക്കാർ സർവീസ് ജീവനക്കാർ, അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരും വ്യാപാരികളും പണിമുടക്കിനോട് ഐക്യദാർഢ്യം പ്രഖ്യാപ്പിച്ചതോടെ പണിമുടക്ക് അക്ഷരാർത്ഥത്തിൽ ഹർത്താലായി മാറി. കടകമ്പോളങ്ങൾ ഒന്നും തന്നെ തുറന്നില്ല. ചില സ്വകാര്യ വാഹനങ്ങൾ ഒഴികെ ഒന്നും തന്നെ നിരത്തിലിറങ്ങിയില്ല.
ട്രേഡ് യൂണിയനുകൾ കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ നിന്നും പ്രകടനമായി ബി.എസ്. എൻ. എൽ ഓഫീസിന് മുന്നിലെത്തി ധർണ്ണ നടത്തി.