ലോക് ഡൗണിലെ ഇളവുകളുടെ മറവിൽ അനധികൃത കച്ചവടവുമായി പൊൻകുന്നത്തെ വസ്ത്രവിപണന ശാല. പ്രധാന ഷട്ടർ അടച്ച് പിൻവാതിലൂടെ ഉപഭോക്താക്കളെ അകത്ത് പ്രവേശിപ്പിച്ചാണ് കച്ചവടം നടത്തുന്നത്.കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ വസ്ത്ര വ്യാപരശാലകൾ തുറന്ന് പ്രവർത്തിക്കരുതെന്ന് കർശന നിർദ്ദേശം ഉള്ളപ്പോഴാണ് ഈ അ നധികൃത കച്ചവടം നടത്തുന്നത്.

കൂടാതെ ജീവനക്കാർക്ക് പലർക്കും മാസ്കില്ലന്നും ആക്ഷേപമുണ്ട്. ഗ്രീൻ സോണിലാണ ങ്കിലും ആളുകൾ കൂട്ടം കൂടുമെന്നതിനാൽ വസ്ത്രവ്യാപാര ശാലകൾക്ക് പ്രവർത്തിപ്പി ക്കുവാനുള്ള അനുമതി കളക്ടർ പിൻവലിച്ചിരുന്നു.ചെറുകിട കടകൾ എല്ലാം ഉത്തരവ് പാലിച്ച് അടച്ചിട്ടപ്പോൾ പൊൻകുന്നത്തെ വ്യാപാരശാല നിയമവിരുദ്ധമായി തുറന്ന് പ്ര വർത്തിക്കുകയാണ്. ജീവനക്കാരടക്കം അമ്പതോളം ആളുകളാണ് കടയിലുള്ളത്. ഉത്തര വ് ലംഘിച്ച് മൂന്ന് ദിവസമായി കട പ്രവർത്തിച്ച് വരികയാണ്. ഇതിന് പിന്നിൽ ഉടമയു ടെ ലാഭക്കൊതി ഒന്ന് മാത്രമാണ് പിന്നിലുള്ളത്.