ശബരിമലയിലെ ദേവസ്വം ബോർഡിന്റെ അരവണ ഉപേക്ഷിക്കണമെന്നും ഭക്ഷണത്തിൽ തുപ്പുകയെന്നത് മുസ്‌ലിങ്ങൾക്കിടയിൽ നിർബന്ധകാര്യമെന്നും തുറന്നടിച്ച് മുൻ പൂഞ്ഞാ ർ എംഎൽഎ പിസി ജോർജ്. തുപ്പിയ ഹലാൽ ശർക്കര കൊണ്ടാണ് അരവണയുണ്ടാ ക്കു ന്നതെന്നാണ് പിസി ജോർജിന്റെ വാദം. ഹലാൽ ഭക്ഷണമെന്നത് വർഗീയതയാണെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും പിസി ജോർജ് പറഞ്ഞു. ഹലാൽ ഭക്ഷണമെന്നത് വർഗീയതയാണ് എന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 2016ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഖത്തീബ് വന്ന് മന്ത്രിച്ചൂതി ദേഹം മുഴുവൻ തുപ്പിയെന്നും കുളിച്ചാണ് പുറത്തിറങ്ങിയതെന്നും ജോർജ് സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

പിസി ജോർജിന്റെ വാക്കുകൾ, ഭക്ഷണത്തിൽ ഈ പണി എത്ര കൊല്ലമായി. മാവുണ്ടാക്കി കുഴയ്ക്കുമ്പോൾ മൂന്നു തവണ തുപ്പും, അതാണ് നമ്മൾ കഴിക്കുന്നത്. ആ ശബരിമലയിൽ വിവരം കെട്ട ദേവസ്വം ബോർഡിന് അടികൊടുക്കേണ്ടേ. ഹലാൽ ശർക്കര കൊണ്ടാണ് അരവണയുണ്ടാക്കുന്നത്. അതിലും തുപ്പിയിട്ടുണ്ടാകും. ദേവസ്വം ബോർഡിന്റെ അരവണ ഉപേക്ഷിക്കണം. ഒരു കാക്കായുടെ ചക്കരയാണത്. അത് തുപ്പിയതല്ലേ, അത് തിന്നാൻ കൊള്ളുവോ. ഒരൊറ്റ മുസ്‌ലിം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാൽ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും. ചൂടുള്ള ഭക്ഷണം ഊതണം, ഇരുന്നു കൊണ്ടേ കഴിക്കാവൂ, പടിഞ്ഞാറോട്ടു നോക്കിക്കൊണ്ടു വേണം ഭക്ഷണം കഴിക്കാൻ, നിന്നുകൊണ്ട് കഴിക്കുകയാണ് എങ്കിൽ ഇടതുകാലിന്റെ തള്ളവിരൽ ചലിപ്പിച്ചു കൊണ്ടുവേണം എന്നാണ് മുസ് ലിമിന്റെ നിയമം. ഭക്ഷണത്തിൽ തുപ്പുക എന്നത് ഇവരുടെ നിർബന്ധമായ കാര്യമാണ്. അത് നിഷേധിച്ചിട്ട് കാര്യമില്ല

‘2016ലെ തെരഞ്ഞെടുപ്പിൽ ഇവിടുത്തെ ഖത്തീബ് വന്നു. മുറ്റത്തിറങ്ങിയ വേളയിൽ എന്റെ ശരീരം മുഴുവൻ തുപ്പി. അവര് നന്മയ്ക്ക് വേണ്ടി ചെയ്തതാണ്. അവരുടെ വിശ്വാസമാണത്. ഞാൻ നിന്നു കൊടുത്തു. ഖത്തീബ് പോയപ്പോൾ ഞാൻ പോയിക്കുളിച്ചു. അതുകഴിഞ്ഞു. ഒരു സുഹൃത്ത് വന്നു വീണ്ടും മേലുമുഴുവൻ തുപ്പി. അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ വീണ്ടും കയറിക്കുളിച്ചു,. ഹലാൽ ശർക്കര കൊണ്ടാണ് അരവണയുണ്ടാക്കുന്നതെന്നും അതിലും തുപ്പിയിട്ടുണ്ടാകുമെന്നും ശബരിമലയിൽ വിവരം കെട്ട ദേവസ്വം ബോർഡിന് അടികൊടുക്കേണ്ടേ എന്നും ജോർജ് ചോദിച്ചു.

” ഈരാറ്റുപേട്ടയിൽ ഹലാൽ ചിക്കനുണ്ട്. ഒരു ഹൈന്ദവൻ ഹലാൽ പോർക്ക് എന്ന ബോർഡ് ഉണ്ടാക്കി. ഞാനവിടെ ചെന്നു പറഞ്ഞു. പൊന്നുമോനേ ഇത് ദൈവത്തെ ഓർത്ത് ചെയ്യരുത്. കാക്കാര് വിവരമില്ലാത്തതു കൊണ്ടാണ് ഹലാൽ ചിക്കൻ എന്നു പറഞ്ഞു നടക്കുന്നത്. നീ ഹലാൽ പോർക്ക് പണി ചെയ്യരുത്. അത് ശരിയല്ല എന്ന് പറഞ്ഞു പിൻവലിപ്പിച്ചു. ഇവന്മാരുടെ ഈ വർഗീയ സ്വരമൊന്ന് മാറണം. ഇത് നാണം കെട്ട ശൈലിയാണ്,” അദ്ദേഹം പറഞ്ഞു.