പ്രിയതമനെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് ഹർജിയു മായി  ഭാര്യ ഹൈക്കോടതിയിൽ.2020  നവംബർ 25 ന് കാണാതായ തന്റെ ഭർത്താവി നെ കണ്ടെത്തി  തരുവാൻ പോലീസ്  യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന് പരാതി യുമായി ആണ്  ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.ചിറക്കടവ് താമരക്കുന്ന്  സെന്റ് എഫ്രേംസ് ദേവാലയ ശുശ്രൂ ഷിയുടെ മകൻ   ചിറക്കടവ് പേ യ്ക്കൽ – ബോബിൻ 39 നെ ആണ് ഈ കഴിഞ്ഞ വർഷം നവംബർ 25ന് കാണാതായത്.രാവിലെ ഏഴു മണിക്ക് ഞള്ള മറ്റത്തെ ൈബക്ക് വർക്ഷോപ്പിൽ ചെന്നിട്ട് കോട്ടയം പോയി സ്പെയർപാർട്സ് വാങ്ങി തിരികെ വരുമെന്ന് പറഞ്ഞു പോയ ബോബിൻ  പിന്നീട് ഇന്നേവരെ ആരും കണ്ടിട്ടില്ല.
ബന്ധുക്കൾക്കും സുഹൃത്കൾക്കും നല്ലത് മാത്രമേ യുവാവിനെ കുറിച്ച് പറയുവാനു ള്ളൂ.  ഞ ള്ള മറ്റം വയലിൽ  നല്ലരീതിയിൽ ബൈക്ക് വർക്ക്ക്ഷോപ് നടത്തിക്കൊണ്ടി രുന്ന  ബോബിൻ ( ജോസഫ് അപ്രേം -39 ) ന്റെ തിരോധാനം  ഭാര്യ സൗമ്യക്കും ബന്ധു ജനങ്ങൾക്കും , സുഹൃത്തുക്കൾക്കും കാരണമെന്തെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. മകൻ ജേ>ഹാന് 10 മാസം മാത്രം പ്രായം ആയപ്പോഴാണ് ആണ് പിതാവ് ബോബിനെ കാണാതായത്.ഇപ്പോൾ കുഞ്ഞിന് ഒന്നേമുക്കാൽ വയസ്സ് പ്രായം. സഹോദരൻ റോബിൻ കാണാതായ ദിവസം രാത്രി 7.30 ഓടെ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകിയിരുന്നു.ഇത് സംബന്ധിച്ച് ഒരു തവണ മാത്രമേ പോലീസ് വീട്ടിൽ  അന്വേഷിച്ച് എത്തിയിട്ടുള്ളൂ.കണ്ണിൽ എണ്ണയൊഴിച്ച്  ദിനരാത്രങ്ങൾ കാത്തിരുന്ന  ഭാര്യ സൗമ്യയ്ക്ക് നീതി നടത്തി കൊടുക്കുവാൻ  പോലീസിന് ആയില്ല .ഇത് സംബന്ധിച്ച് കാഞ്ഞിരപ്പള്ളി ഡി-വൈ.എസ്.പി,  യ്ക്ക് പരാതി നൽകിയെങ്കിലും  യാതൊരു ഫലവും കണ്ടെത്താനായില്ല . ഇതിനെ തുടർന്നാണ് യുവതി നീതിക്കായി ഹേബിയസ് കോർപ്പസ് ഹർജിയുമായി  ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.