പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിനെതിരെ സിപിഐഎം കാഞ്ഞി രപ്പള്ളി പേട്ടക വലയിൽ ധർണ്ണ സമരം. പ്രത്യേകം തയ്യാറാക്കിയ പന്തലിൽ രാവിലെ ആരംഭിച്ച ധർണ വൈകുന്നേരം സമാപിക്കും . ജില്ലാ കമ്മിറ്റിയംഗം പി.എൻ പ്രഭാകര ൻ ധർണ്ണ ഉൽഘാടനം ചെയ്തു. വി.പി ഇസ്മായിൽ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ  രാജേഷ്, ഷമീം അഹമ്മദ്, പി കെ നസീർ, സജിൻ വി വട്ടപ്പള്ളി, വി.എൻ രാജേ ഷ്, ടി കെ ജയൻ, കാഞ്ഞിരപ്പള്ളി ബ്ലോക്കു പഞ്ചായത്ത്പ്രസിഡണ്ടു അജിതാ രതീഷ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ  തങ്കമ്മ ജോർജുകുട്ടി (എരുമേലി ), എസ് ഷാജി (എ ലിക്കുളം), പി എസ് സജിമോൻ (കുട്ടിക്കൽ ) ജയിo സ് പി സൈമൺ (മണിമല ) , കെ ആർ തങ്കപ്പൻ (കാഞ്ഞിരപ്പള്ളി ), രേഖാ ദാസ് (മുണ്ടക്കയം) , ബി ആർ അൻഷാദ്, അജാസ് റഷീദ്, ഗോപീകൃഷ്ണൻ , അജി കാലായിൽ , കെ സി സോണി, പി കെ ബാലൻ, എം ജി രാജു , എം എസ് മണിയൻ, പി കെ സുധീർ എന്നിവർ സംസാരിച്ചു.