കാഞ്ഞിരപ്പള്ളി: ഐ.എസ്.എം. കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യ ഇന്ത്യക്കാരുടേതാണ് എന്ന വിഷയത്തിൽ ബഹുജന സംഗമം നടത്തി. ഡോ.എൻ ജയരാജ് എം.എൽ.എ ഉത്ഘാടനം ചെയ്തു. ടി.എ. ഷിഹാബുദീൻ അദ്ധ്യക്ഷത വഹിച്ചു. കെ. എൻ.എം.സംസ്ഥാന സെക്രട്ടറി എം. സ്വലാഹുദ്ദീൻ മദനി, ഐ.എസ്.എം.സംസ്ഥാന പ്രസിഡണ്ട് ശെരീഫ് മേലതിൽ, ഓർഗനൈസിങ്ങ് സെക്രട്ടറി ഷുക്കൂർ സ്വലാഹി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായിൽ, ഐ.എസ്.എം. സംസ്ഥാന വൈസ് പ്രസി ഡണ്ട് നാസർ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി ടൗൺ ജുമാ മസ്ജിദ് ഇമാം സൈനുൽ ആബ്ദീ ൻ, സ്വാഗത സംഘം ചെയർമാൻ അനൂബ് ലത്തീഫ്, മുഹമ്മദ് നയാസ് എന്നിവർ പ്രസം ഗിച്ചു.