ഈ രാറ്റുപേട്ട: ഫോണിലൂടെ മതനിന്ദാ പരാമർശം നടത്തിയ പി.സി.ജോർജ് എം.എൽ. എക്കെതിരെ പ്രതിഷേധിച്ച് കൊണ്ടും നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുംഈ രാറ്റുപേട്ടയിലെ സംയുക്ത മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹയാ ത്തുദ്ദീൻ ഹൈസ്കൂളിന് സമീപം നടന്നപ്രതിഷേധ സമ്മേളനം ആന്റോ ആന്റണി എം. പി.ഉദ്ഘാടനം ചെയ്തു. മതനിന്ദ നടത്തിയ പി.സി.ജോർജിന്റെ പേരിലാണ് ആദ്യ കേസ് എടുക്കേണ്ടതെന്നും അല്ലാതെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തത് നീതി നിഷേധമാണെ ന്നും ഉദ്ഘാടന പ്രസംഗത്തിൽ ആന്റോ ആന്റണി പറഞ്ഞു. പ്രതിഷേധ സംഗമം ജനബാ ഹുല്യം കൊണ്ടും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

നൈനാർ ജും അ മസ്ജിദ് പ്രസിഡൻറ് പി.ഇ.മുഹമ്മദ് സക്കീർ അധ്യക്ഷത വഹിച്ചു.
പുത്തൻ പള്ളി ജും അ മസ്ജിദ് ഇമാം കെ.എ.മുഹമ്മദ് നദീർ മൗലവി മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് മെമ്പർ സെബാസ്റ്റ്യൻ കുളത്തുങ്കൽ ,മുസ്ലിം ലീഗ് സെക്രട്ടിയേറ്റ് അംഗം പി.എം.ഷെരീഫ്, സി.പി.എം ജില്ലാ കമ്മറ്റി അംഗം ജോയി ജോർജ്‌, നഗരസഭ ചെയർമാൻ വി.കെ.കബീർ, എം.കെ.തോമസ്കുട്ടി, വി.പി.സുബൈർ മൗലവി, കെ.എച്ച്.ഇസ്മായിൽ മൗലവി എന്നിവര്‍ സംസാരിച്ചു