മുണ്ടക്കയം  കേരളാ കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്‍റായി അഡ്വ. സാജന്‍ കുന്നത്ത് തെരഞ്ഞെടുക്കപ്പെട്ടു. മുണ്ടക്കയം വൈ.എം.സി.എ ഓഡിറ്റോ റിയത്തില്‍വച്ച് നടന്ന പ്രതിനിധി സമ്മേളനത്തിലാണ് സാജന്‍ തെരഞ്ഞെടുക്കപ്പെട്ടത്.  കേരളാ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് (എം) കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് കോളേജ് യൂണിറ്റ് പ്രസിഡന്‍റായി രാഷ്ട്രീയരംഗത്ത് കടന്നുവന്ന് കെ.എസ്.സി. (എം) ജില്ലാ വൈസ് പ്രസിഡന്‍റ്, സംസ്ഥാന ട്രഷറര്‍, സംസ്ഥാന ജനറല്‍സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തി ച്ചു.
കേരളാ യൂത്ത് ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം  പ്രസിഡന്‍റ് , സംസ്ഥാന ജനറല്‍ സെക്രട്ടറി  പ്രവര്‍ത്തിച്ചിരുന്ന സമയത്ത് കേരളാ കോണ്‍ഗ്രസ് (എം) തൊഴിലാളി സംഘടനയായ കെ.റ്റി.യു.സി. (എം) യൂണിയന്‍ സെക്രട്ടറിയായിരുന്നു. കേരളാ ലോ അ ക്കാദമി ലോ കോളേജില്‍നിന്നും നിയമബിരുദം നേടിയശേഷം 1999 മുതല്‍ കാഞ്ഞിരപ്പ ള്ളി കോടതയില്‍ പ്രാക്ടീസ് ചെയ്തുവരുന്ന സാജന്‍ സംസ്ഥാന ഗവണ്മെന്‍റ് നോട്ടറിയാ ണ്. കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ബോര്‍ഡ് അംഗമായിരുന്നു. 2005-ല്‍ ആനക്കല്ല് ബ്ലോക്ക് ഡിവിഷനില്‍നിന്നും 2010-ല്‍ ചോറ്റി ബ്ലോക്ക് ഡിവിനില്‍ നിന്നും 2020-ല്‍ വീണ്ടും ചോറ്റി ഡിവിഷനില്‍നിന്നും ബ്ലോക്ക് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
കാഞ്ഞിരപ്പള്ളി ബാര്‍ അസ്സോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം, സെക്രട്ടറി, പ്ര സിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അഭിഭാഷകരുടെ ക്ഷേമനിദിയും ചികിത്സാ സ ഹായവും നല്‍കുന്ന കേരളാ അഡ്വക്കേറ്റ്സ് വെല്‍ഫയര്‍ ഫണ്ട് ട്രസ്റ്റി കമ്മറ്റി മെമ്പറായി 2016 മുതല്‍ 2020 വരെ പ്രവര്‍ത്തിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്ര സിഡന്‍റ്, കേരളാ കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഝലം പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന അഡ്വ. സാജന്‍ കുന്നത്ത് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തി ലെ പാറത്തോട് പഞ്ചായത്ത് സ്വദേശിയാണ്.