മുണ്ടക്കയം: രാജ്യത്തെ ഭരണഘടന സംരക്ഷിക്കേണ്ട മുഖ്യപോരാട്ടം നടത്തേണ്ട കാലത്തേ യ്ക്കാണ് ഇന്ത്യന്‍ ജനത നീങ്ങുന്നതെന്നു  സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്ര ന്‍. ഐക്യമലയരയമഹാസഭ  14-ാമത് സംസ്ഥാന സമ്മേളനം മുണ്ടക്കയം സി.എസ്.ഐ. ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്രിട്ടീഷ് വാഴ്ചക്കെ തിരെ നൂറ്റാണ്ടുകളോളം പോരാട്ടം നടത്തിയവരാണ് നമ്മള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പ്രകടന പ്രത്രികയിലൂടെ  ആദിവാസി പട്ടിക വര്‍ഗ്ഗവിഭാഗത്തിനു ഭൂമി നല്‍കുമെന്നും പട്ടയം നല്‍കുമെന്നും പറഞ്ഞത് അപ്പാടെ പാലിച്ചു. ഇതു വരെ 1.30ലക്ഷം പട്ടയം വിതരണം ചെയ്തുകഴിഞ്ഞു.ഇടുക്കി ജില്ലയില്‍ തുടങ്ങിവച്ച പദ്ധതി മറ്റുളളടത്തേയ്ക്കും വ്യാപിച്ചു തുടങ്ങി. ഉപാധി രഹിത പട്ടയമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കുന്നത്.
മുണ്ടക്കയം പുത്തന്‍ചന്ത ജംഗ്ഷനില്‍ നിന്നും റാലി ആരംഭിച്ചു. സി എസ് ഐ ഹാളില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് സി ആര്‍ ദിലീപ് കുമാര്‍ അധ്യക്ഷനായി. രക്ഷാധികാരി പി കെ നാരായണന്‍ അനുഗ്രഹ പ്രഭാഷണം നടത്തി.ജനറല്‍ സെക്രട്ടറി പി കെ സജീവ്, കെ കെ സുരേഷ്, സംസ്ഥാന രക്ഷധികാരി ബാബു ചിങ്ങാരത്ത് തൃശൂര്‍, എം കെ സജീവ്, സുജാ സതീഷ്, കെ കെ വിജയന്‍ ,ശ്രീശബരീശാ കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ: വി ജി ഹരീഷ് കുമാര്‍, കെ എന്‍ പത്മനാഭന്‍ ,കരിഷ്മ അജേഷ് കുമാര്‍, കുമാരി കെ ജി ‘ഗീതു, മാസ്റ്റര്‍ ഗോകുല്‍ ജി മാധവ്, എം എന്‍ പുരുഷോത്തമന്‍ ,ഇ കെ സജി, ഡോക്ടര്‍ വി ആര്‍ രാജേഷ് ,മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് രാജു എന്നിവര്‍ സംസാരിച്ചു