കാഞ്ഞിരപ്പള്ളി: സ്ഥാനാർഥികളോടുള്ള പ്രതിഷേധമോ അബദ്ധത്തിൽ വോട്ടിംഗ് മെഷീനിൽ വിരൽ അമർത്തിയതോ എന്തുമാകട്ടെ പൂഞ്ഞാർ മണ്ഡലത്തിൽ നോട്ടയ്ക്ക് ലഭിച്ചത് 555 വോട്ട്. മൂന്നു ബൂത്തുകളിൽ നോട്ടയ്ക്ക് 11 വോട്ടുകൾ വീണു. 63ാം ബൂത്തിലും 46ാം ബൂത്തിലുമാണ് 11 വോട്ടുകൾ നോട്ടയ്ക്ക് ലഭിച്ചത്. 14 ബൂത്തുകളിൽ നോട്ടയ്ക്ക് വോട്ടുകൾ ലഭിച്ചില്ല.
കാഞ്ഞിരപ്പള്ളി നിയേജകമണ്ഡത്തിൽ 486 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. ഇതിൽ 68ാംനന്പർനബൂത്തിലാണ് ഏറ്റവും കൂടുതൽ പേർ നോട്ടയ്ക്ക് വോട്ട് ചെയ്തത്. 16 വോട്ടുകൾ. 11 ബൂത്തുകളിൽ നോട്ടയില്ല. എന്നാൽ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിൽ വീണ ജോർജിന്‍റെ അപരയ്ക്ക് നോട്ടയ്ക്കും പിന്നിലാണ് വോട്ട് ലഭിച്ചത്. 258 വോട്ട് കാഞ്ഞിരപ്പള്ളിയിലും 296 വോട്ട് പൂഞ്ഞാറിലും ലഭിച്ചു.