പാറത്തോട്: കഴിഞ്ഞ പ്രളയത്തില്‍ പഞ്ചായത്തില്‍ പൂര്‍ണമായും വീട് നഷ്ട പ്പെട്ട രണ്ട് കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മിച്ച് നല്‍കുന്നതിനുള്ള ആദ്യ ഗഡു തുക പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോഹനന്റെ അധ്യക്ഷതയി ല്‍ പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം കൈമാറി. പ്രളയത്തില്‍ വീട് നഷ്ട പ്പെട്ട കുടുംബശ്രീ അംഗങ്ങളുള്ള കുടുംബത്തിന് ഭവനം നിര്‍മിച്ച് നല്‍കുന്ന തിന് പഞ്ചായത്ത് ഭരണ സമിതിയും കുടുംബശ്രീ സിഡിഎസും തീരുമാനി ച്ചിരുന്നു.

ഇതിലേക്കായി ഓരോ അംഗത്തില്‍ നിന്നും ഫണ്ട് സമാഹരിക്കുകയും 10 ല ക്ഷം രൂപയോളം കണ്ടെത്തുകയും ചെയ്തിരുന്നു. റവന്യു വകുപ്പില്‍ നിന്നു പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന വീടുകളുടെ ലിസ്റ്റ് പരിശോധിച്ച് ഏറ്റ വും അര്‍ഹരായ രണ്ട് കുടുംബങ്ങളെയാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് പ്ര സിഡന്റ് ജോണിക്കുട്ടി മഠത്തിനകം അറിയിച്ചു.