കാഞ്ഞിരപ്പള്ളി :  നിര്‍മ്മാണത്തിലെ അപാകത റോഡില്‍ വെള്ളക്കെട്ട്. കാഞ്ഞിരപ്പ ള്ളി- കാഞ്ഞിരം കവല റോഡില്‍ ആനിത്തോട്ടം  അയിശാപള്ളിക്കു സമീപമാണ് മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളക്കെട്ട് രൂപം കൊണ്ടത്.  ഇവിടെ റോഡ് നവീകരണം നടത്തിയപ്പോള്‍ റോഡിന്റെ ഒരുവശത്ത് വെള്ളം ഒഴുകിപ്പോവുന്നതിന് സൗകര്യമൊ രുക്കാതെ നടപ്പാതെ നിര്‍മ്മിച്ചതാണ് പ്രശ്‌നമായത്.

റോഡിന്റെ എറ്റവും താഴ്ന്ന ഭാഗമായതിനാല്‍ സമീപത്തെ മുഴുവന്‍ വെള്ളവും ഇവി ടേക്ക് ഒഴുകിയെത്തുന്നതാണ് വെള്ളക്കെട്ട് രൂപം കൊള്ളാന്‍ ഇടയാക്കുന്നത്. നിര്‍മ്മാ ണം നടക്കുമ്പോള്‍ തന്നെ വെള്ളക്കെട്ടിന്റെ പ്രശ്‌നം ഉദ്യോഗസ്ഥരെയും എം.എല്‍.എ യേയും സമീപത്തെ വ്യാപാരികളും വീട്ടുകാരും ബോധ്യപ്പെടുത്തിയിരുന്നു.

എന്നാല്‍ വെള്ളമൊഴുകി പോവുന്നതിനു യാതൊരു ക്രമീകരണവും നടത്താതെ ഫുട്പാത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു.