കാഞ്ഞിരപ്പള്ളി മൈക്ക ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ ചിര കാല അഭിലാഷമായിരുന്ന വോളിബോൾ കോർട്ട് എന്ന സ്വപ്നം പൂവണിയുന്നു.ഹൈ ടെക്നിലവാരത്തിലുള്ള കോർട്ടിൻ്റെ ശിലാസ്ഥാപനം മുൻകാല അന്താരാഷ്ട്ര വോളി ബോൾ താരവും ഇപ്പോഴത്തെ കേരള സീനിയർ വോളിബോൾ ടീം കോച്ചുമായ അബ്ദുൾ റസാക്ക്  പൈനാപ്പള്ളി നിർവ്വഹിച്ചു. യോഗത്തിൽ മുഹമ്മദലി പൈനാപ്പള്ളി (മുൻ അന്താരാഷ്ട്ര വോളിബോൾ താരം), അബ്ദുൾ ഹക്കിം (മൈക്ക സ്ഥാപക അംഗം ,മുൻ മാനേജർ ), റ്റി.എ.സിറാജുദ്ദീൻ (മൈക്ക സ്കൂൾ മാനേജർ), പി .എം അബ്ദുൾ സലാം (മൈക്ക ഹൈസ്കൂൾ വിഭാഗം ചെയർമാൻ ), ഫസീല റ്റി.കെ (ഹെഡ്മിസ്ട്രസ്സ് ), വിനീത് കെ.ജെ ( കായികാധ്യാപകൻ ) മറ്റ് കമ്മറ്റി അംഗങ്ങൾ ,മുൻകാല വോളിബോൾ താര ങ്ങൾ, മറ്റധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.