പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂളിൽ വച്ച് ഞങ്ങ ളും കൃഷിയിലേക്ക് എന്ന സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിയുടെ ഉദ്ഘാടനം നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  ഡയസ് മാത്യൂ കോക്കാട്ടിൻ്റെ അത്യ ക്ഷതയിൽ  ചേർന്ന യോഗത്തിൽ പൂഞ്ഞാർ എം. എൽ. എ  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
ഹരിത ഭവനം പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിതാ രതീ ഷും , ജൈവോല്പന്ന വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ പി ആർ അനുപമയും, മേരി മാതാ പബ്ലിക് സ്കൂളിലെ മികച്ച ജൈവ കൃഷിയിലേർപെട്ട വിദ്യാർത്ഥിക്ക് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. സാജൻ കുന്നത്തും , വിദ്യാർത്ഥികൾക്കുള്ള പച്ചക്കറി വിത്ത് വിതരണം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിമലാ റെജിയും നിർവ്വഹിച്ചു. പദ്ധതി വിശദീകരണം കൃഷി അസി സ്റ്റൻ്റ്  നിയാസ് ഇ എയും , കാർഷിക മേഖലയിൽ സ്കൂളിൻ്റെ പ്രവർത്തന റിപ്പോർട്ട് റവ. സിസ്റ്റർ ലിറ്റിൽ റോസും (പ്രിൻസിപ്പൽ മേരി മാതാ പബ്ലിക് സ്കൂൾ) അവതരിപ്പിച്ചു.
പാറത്തോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  സിന്ധു മോഹനൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോണിക്കുട്ടി  മഠത്തിനകം, ക്ഷേമ കാര്യ സ്റ്റാൻ ഡിം ഗ് കമ്മിറ്റി ചെയർപേഴ്സൺ വിജയമ്മ വിജയലാൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചയർപേഴ്സൺ അന്നമ്മ വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി ജെ മോഹ നൻ, മെമ്പർമാരായ റ്റി രാജൻ , കെ  കെ ശശികുമാർ , സോഫി ജോസഫ് ,  അലിയാർ കെ യു, സുമീന അലിയാർ,ജോളി തോമസ് ,ആൻ്റണി  ജോസഫ് , ബിജോജി തോമസ് , ഏലിയാമ്മ ജോസഫ് , സിയാദ് കെ  എ , ഷാലിമ്മ ജയിംസ് , ബീനാ ജോസഫ്, ജിജി ഫിലിപ്പ് , കെ പി സുജീലൻ , സെക്രട്ടറി അനൂപ് എൻ എന്നിവർ പ്രസംഗിച്ചു.