ഇടുക്കിയെയും കോട്ടയത്തെയും ബന്ധിപ്പിക്കുന്ന കൂട്ടിക്കല്‍ ചപ്പാത്തും ഏന്തയാര്‍ പാ ലവുമാണിത്. 7 മാസം മുന്‍പ് പ്രളയത്തില്‍ തകര്‍ന്ന പാലങ്ങളാണിവ.കൂട്ടിക്കല്‍ പ്രള യം കഴിഞ്ഞ് ഏഴ് മാസം പിന്നിട്ടിട്ടും പാലങ്ങളിലെ സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള നട പടി ജലരേഖയാകുന്നു. വീണ്ടും മഴ പെയ്ത് ദുരന്ത സാധ്യത നിലനില്‍ക്കുന്ന പ്രദേശത്ത് ഇരട്ടി ദുരിതമാകുകയാണ് പാലത്തിലൂടെയുള്ള യാത്രകള്‍. പ്രളയത്തില്‍ തകര്‍ന്ന ഏ ന്തയാര്‍ പാലത്തിന്റെ ശേഷിച്ച തൂണുകള്‍ക്കും ബലക്ഷയം സംഭവിച്ചതോടെ, ഇരുച ക്ര വാഹനങ്ങള്‍ പോകാന്‍ താല്‍ക്കാലികമായി നിര്‍മിച്ച ചെറുപാലത്തില്‍ ഗതാഗതം നിരോധിച്ചു. ഇളംകാട് ടോപ്പിലേക്കുള്ള രണ്ട് പാലങ്ങളുടെ നിര്‍മാണത്തിന് ഒരു നടപ ടിയുമായില്ല. കൂട്ടിക്കല്‍ ചപ്പാത്ത് പാലത്തില്‍ കൈവരികള്‍ തകര്‍ന്നുകിടപ്പാണ്.

ഏന്തയാറില്‍ നാട്ടുകാര്‍ നിര്‍മിച്ച താല്‍ക്കാലിക പാലത്തിന്റെ ഇപ്പോഴത്തെ സ്ഥിതി. പഴയ പാലത്തിന്റെ തൂണില്‍ നിന്നു കെട്ടുതകര്‍ന്ന് കല്ലുകള്‍ വീണതോടെ ഇരുച ക്ര വാഹന യാത്ര നിരോധിച്ചിട്ടുണ്ട്. ഏന്തയാറില്‍ നാട്ടുകാര്‍ നിര്‍മിച്ച താല്‍ക്കാലിക പാ ലത്തിന്റെ ഇപ്പോഴത്തെ സ്ഥിതി. പഴയ പാലത്തിന്റെ തൂണില്‍ നിന്നു കെട്ടുതകര്‍ന്ന് കല്ലുകള്‍ വീണതോടെ ഇരുചക്രവാഹന യാത്ര നിരോധിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാര്‍ പാലത്തിന്റെ പകുതി ഭാഗം കഴിഞ്ഞ പ്രളയ ത്തില്‍ തകര്‍ന്നതോടെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇരുമ്പും പലകകളും ഉപയോഗിച്ച് നിര്‍മിച്ച പാലത്തിലൂടെയാണ് ഇരുചക്ര വാഹനങ്ങളും കാല്‍നടയാത്ര ക്കാരും പോയിരുന്നത്. കഴിഞ്ഞ ദിവസം ശക്തമായ മഴയില്‍ പാലത്തിന്റെ ശേഷിച്ച തൂണുകളില്‍ ഒന്നിന്റെ അടി ഭാഗത്ത് കല്ലുകള്‍ ഇളകിവീണു.

കഴിഞ്ഞ ദിവസം കൂടുതല്‍ കല്ലുകള്‍ ഇളകി. കൊക്കയാര്‍ പഞ്ചായത്ത് അംഗം വിശ്വ നാഥന്റെ നേതൃത്വത്തില്‍, പാലത്തിലൂടെ ഗതാഗതം നിരോധിച്ച് അറിയിപ്പു ബോര്‍ഡ് സ്ഥാപിച്ചു. പാലം നിര്‍മാണം വൈകുമെന്നതിനാല്‍ വാഹനങ്ങള്‍ പോയാല്‍ തൂണുക ള്‍ക്കു കൂടുതല്‍ ബലക്ഷയം ഉണ്ടാകുമെന്നു നാട്ടുകാര്‍ പറയുന്നു. ഇളംകാട് ടൗണിന് സമീപമുള്ള കലുങ്കും മ്ലാക്കര പാലവും പ്രളയത്തില്‍ തകര്‍ന്നതോടെ ഇളംകാട് ടോപ്പി ലേക്കുള്ള ഗതാഗതവും താറുമാറായി. ഓട്ടോറിക്ഷ മാത്രമാണ് തടിപ്പാലത്തിലൂടെ പോകുന്നത്. ഇളംകാട് ടോപ്പ് നിവാസികള്‍ ഏഴ് മാസമായി ഒറ്റപ്പെട്ട നിലയിലാണ്. കൂ ട്ടിക്കല്‍ ടൗണിനെ കൊക്കയാര്‍ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ചപ്പാത്തിന്റെ കൈവരികള്‍ തകര്‍ന്നത് നിര്‍മിച്ചിട്ടില്ല. കാല്‍നടയാത്രക്കാര്‍ ഭീതിയോടെയാണു പോ കുന്നത്. മുണ്ടക്കയം പഞ്ചായത്തിലെ വെള്ളനാടി വള്ളക്കടവ് പാലം തകര്‍ന്നത് നിര്‍ മിക്കാത്തതിനെതിരെ ജനം സമരത്തിലാണ്.